• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
02:41 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പച്ചക്കറികളിലെ രാസവസ്തുക്കള്‍ അകറ്റാന്‍ ചില മാര്‍ഗങ്ങള്‍ 

By Web Desk    October 19, 2018   
vegitable

ജൈവ പച്ചക്കറിയാണെന്ന്  വില്‍പനക്കാര്‍ എത്ര അവകാശപ്പെട്ടാലും സ്വന്തം വീട്ടില്‍ കൃഷി ചെയ്തുണ്ടാക്കുന്ന പച്ചക്കറികളെ മറ്റൊന്നും വിശ്വസിച്ച് ഭക്ഷിക്കാന്‍ ആവില്ല എന്നത് സത്യമാണ്. ദിവസങ്ങളോളം കേടു കൂടാതിരിക്കുന്ന പച്ചക്കറികളും പഴങ്ങളും എത്രത്തോളം രാസവസ്തുക്കള്‍ പേറുന്നവയാണെന്ന് നമുക്ക് ആര്‍ക്കും അറിയില്ല.  ഒരു തൈ നടുമ്പോള്‍ മുതല്‍ തുടങ്ങുന്ന രാസവസ്തു  പ്രയോഗം ഗുണഭോക്താക്കളെ നിത്യ രോഗത്തിലേക്കാണ് തള്ളി വിടുന്നത്. ഇത്തരം പച്ചക്കറികളിലെ വിഷാംശങ്ങള്‍  ഒരു പരിധി വരെ നമുക്ക് ഉള്ളിലെത്താതിരിക്കാന്‍ ശ്രമിക്കാം. അതിനായി ചില മാര്‍ഗങ്ങളിതാ... 


തണുത്ത വെള്ളത്തില്‍ പച്ചക്കറികളും പഴവര്‍ഗങ്ങളും കുറെ നേരമെടുത്തു കഴുകിയാല്‍ അവയുടെ തൊലിപ്പുറത്തുള്ള അണുക്കളും മാലിന്യങ്ങളും ഒഴിവാക്കാന്‍ കഴിയും എന്നത് എല്ലാവര്ക്കും അറിയാവുന്ന ഒരു വസ്തുതയാണ്. എന്നാല്‍ ആ വെള്ളത്തില്‍ കുറച്ച് ഉപ്പുകൂടി ചേര്‍ത്ത് അതില്‍ പച്ചക്കറികളും പഴവര്‍ഗങ്ങളും കുറച്ചധികം നേരം മുക്കിവച്ചാല്‍ അതിനു പുറത്തെ രാസവസ്തുക്കളും ബാക്ടീരിയകളും കീടനാശിനിയംശങ്ങളും ഇല്ലാതാകും. കരണമെന്തെന്നാല്‍ ഉപ്പുവെള്ളത്തിനു ബാക്ടീരിയകളെ നശിപ്പിക്കാനുള്ള കഴിവ് വളരെയധികം ഉണ്ട്. അതുമല്ലെങ്കില്‍ ഒരല്പം വിനാഗിരിയില്‍ മുക്കി വെച്ചാലും മതിയാകും.

തൊലി ചെത്തിക്കളഞ്ഞാല്‍  ഒരു പരിധി വരെ പഴങ്ങളിലെയും  പച്ചക്കറികളിലെയും അഴുക്കും രാസ വസ്തുക്കളും നീക്കം ചെയ്യാനാവും. മാത്രമല്ല വെള്ളം നന്നായി തിളപ്പിച്ച ശേഷം പഴങ്ങളും പച്ചക്കറികളും അവയില്‍ 15 സെക്കന്‍ഡ് മുതല്‍ ഒരു മിനിട്ട് വരെ മുക്കിവച്ചശേഷം അവിടെ നിന്നെടുത്തു നന്നായി തണുത്ത വെള്ളത്തില്‍ വെക്കുന്നതും അവയിലെ മാലിന്യങ്ങളും അണുക്കളും ഇല്ലാതാക്കാന്‍ സഹായിക്കും. പകുതി മുറിച്ച നാരങ്ങയുടെ നീരോ അല്പം സിട്രിക് ആസിഡോ വെള്ളത്തില്‍ കലക്കിയ ശേഷം പച്ചക്കറിയോ പഴങ്ങളോ അതില്‍ മുക്കിന്നത് മാലിന്യവും അണുക്കളും ഇല്ലാതാക്കും. ആപ്പിള്‍ പോലുള്ള പല പഴങ്ങളിലും മെഴുകിന്റെ ആവരണം ഉള്ളത് നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടിരിക്കും. ഇത് അകത്തു ചെല്ലുന്നത് ശരീരത്തിന് അപകടമുണ്ടാക്കുന്നതിനാല്‍ കത്തിയോ നഖമോ ഉപയോഗിച്ച് അത് ചുരണ്ടിക്കളയണം. കൂടാതെ ഒരു ടീസ്പൂണ്‍ മഞ്ഞള്‍പൊടി വെള്ളത്തിലിട്ടു കലക്കിയ ശേഷം അതില്‍ പഴങ്ങളും പച്ചക്കറികളും മുക്കിവയ്ക്കുന്നത് വളരെ നല്ലൊരു വഴിയാണ്.
 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News