• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

MARCH 2018
TUESDAY
11:05 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ബജറ്റ് 2017: ജീവന്‍ രക്ഷ മരുന്നുകളുടെ വില കുറയും

By Web Desk    February 1, 2017   
Medicines

ന്യൂഡൽഹി: ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് വില കുറയുമെന്ന് ബജറ്റ് പ്രഖ്യാപനം. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ആരോഗ്യസ്ഥിതി രേഖപ്പെടുത്തിയ ആധാര്‍കാര്‍ഡ് പുറത്തിറക്കും, മുതിര്‍ന്നവര്‍ക്കായി ഹെല്‍ത്ത് കാര്‍ഡും കൊണ്ടുവരും തുടങ്ങിയവയാണ് ആരോഗ്യ മേഖലയിലെ പ്രധാന ബജറ്റ് പ്രഖ്യാപനങ്ങൾ. 

അതേസമയം സംസ്ഥാന ആരോഗ്യമേഖല പ്രതീക്ഷിച്ച, സംസ്ഥാനത്തിന് എയിംസ് അനുവദിക്കുന്ന പ്രഖ്യാപനം ഇത്തവണയും ഉണ്ടായില്ല. ജാർഖണ്ഡിലും ഗുജറാത്തിലും പുതുതായി എയിംസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിന് എയിംസ് അനുവദിക്കാമെന്ന് 2015ല്‍ കേന്ദ്രം പ്രഖ്യാപിച്ചിരുന്നുവെങ്കിലും പിന്നീട് ഇതിനെക്കുറിച്ചുളള ചര്‍ച്ചകള്‍ ഒന്നും തന്നെ നടന്നിരുന്നില്ല.

രാജ്യത്തെ ആസ്പത്രികളില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന്റെ മെഡിക്കല്‍ ബിരുദാനന്തര ബിരുദമായ ഡിപ്ലോമേറ്റ് നാഷണല്‍ ബോര്‍ഡ് (ഡി.എന്‍.ബി) കോഴ്സുകള്‍ ആരംഭിക്കുമെന്നും ബജറ്റിൽ അറിയിച്ചിട്ടുണ്ട്. 

ഗ്രാമീണ മേഖലയില്‍ മികച്ച സേവനം ലഭ്യമാക്കുന്നതിനായി ഹെല്‍ത്ത് വെല്‍നെസ്സ് കേന്ദ്രങ്ങള്‍ തുടങ്ങും, കരിമ്പനി, കുഷ്ഠരോഗം, ടി.ബി എന്നീ രോഗങ്ങള്‍ 2018ഓടെ പൂര്‍ണ്ണമായും നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനായുളള നടപടി സ്വീകരിക്കും, 2020തോടെ മാതൃ-ശിശുമരണനിരക്ക് 100 ആയി കുറയ്ക്കും എന്നിവയാണ് ആരോഗ്യ മേഖലയിലെ മറ്റു പ്രഖ്യാപനങ്ങൾ.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News