• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

MARCH 2018
MONDAY
11:39 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

അമിതമായ ഫോണ്‍ ഉപയോഗം കുട്ടികളില്‍ കാഴ്ചശക്തി കുറയ്ക്കും

By Web Desk    January 13, 2017   
Smart Phone

സ്മാര്‍ട്ട് ഫോണുകളുടെ അമിത ഉപയോഗം കുട്ടികളില്‍ കാഴ്ചക്കുറവിന് കാരണമാകുമെന്ന് ഗവേഷകര്‍. തെക്കന്‍ കൊറിയയിലെ ചുങ് ആങ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ഗവേഷകരാണ് പുതിയ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. 

വീഡിയോ കാണുന്നതിനായി കുട്ടികള്‍ അമിതമായി ഫോണും കമ്പ്യൂട്ടറും ഉപയോഗിക്കുന്നത് കണ്ണുകളില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതായാണ് കണ്ടെത്തല്‍. ഗ്രാമത്തില്‍ നിന്നും പട്ടണത്തില്‍ നിന്നും 916 കുട്ടികളെയാണ് പഠനത്തിനായി പരിഗണിച്ചത്. ഇതില്‍ 630 കുട്ടികള്‍ പട്ടണത്തില്‍ നിന്നും 286 കുട്ടികള്‍ ഗ്രാമത്തില്‍ നിന്നുമുള്ളവരാണ്.

നഗരത്തിലുള്ളവരിലാണ് ഗ്രാമത്തിലുള്ളവരെക്കാളും കൂടുതലായി കാഴ്ച പ്രശ്‌നങ്ങള്‍ ഉണ്ടായിരിക്കുന്നത്. നഗരത്തില്‍ 61.3 ശതമാനം കുട്ടികള്‍ സ്മാര്‍ട്ട് ഫോണിന് അടിമകളാണ്. ഗ്രാമത്തില്‍ 51 ശതമാനം കുട്ടികളാണ് ഫോണ്‍ ഉപയോഗിക്കുന്നത് ഈ വ്യത്യാസമാണ് കാഴ്ചക്കുറവിലും ഘടകമായതെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.
 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News