• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

13

NOVEMBER 2018
TUESDAY
03:52 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പകല്‍ സമയത്തൊരല്‍പം മയക്കമാവാം

By Web Desk    October 11, 2018   
sleep

പകല്‍ ജോലി സമയത്താണെങ്കിലും ചെറുതായെങ്കിലും ഒന്ന് മയങ്ങിയാല്‍ ജോലിയുടെ മികവ് കൂട്ടാനും ബുദ്ധിമുട്ടുള്ള കാര്യങ്ങളില്‍ പോലും അനായാസം തീരുമാനമെടുക്കാനും സാധിക്കുമെന്ന് ഗവേഷകരുടെ കണ്ടെത്തല്‍. ഉറങ്ങുമ്ബോള്‍ വിവരങ്ങളെ തലച്ചോര്‍ വളരെവേഗം പ്രോസസ് ചെയ്യുന്നതായി കണ്ടെത്തി. ഉറങ്ങുന്ന സമയത്ത് അറിവു വര്‍ധിക്കുമെന്നും വിവരങ്ങളെ ഓര്‍മിച്ചെടുക്കാനുള്ള കഴിവു കൂടുമെന്നും നേരത്തെ തന്നെ തെളിഞ്ഞിട്ടുള്ളതാണ്.

പല പ്രായത്തിലുള്ള ആരോഗ്യവാന്മാരായ പതിനാറുപേരെ തിരഞ്ഞെടുത്തതായിരുന്നു  ഗവേഷകരുടെ പരീക്ഷണം. ഇവര്‍ക്കു രണ്ടു ടാസ്‌കുകള്‍ നല്‍കി. സ്‌ക്രീനില്‍ ചുവപ്പും നീലയും ചതുരങ്ങള്‍ കാണുമ്ബോള്‍ പ്രതികരിക്കാന്‍ പതിനാറുപേരോടും ആവശ്യപ്പെട്ടു. ഉണര്‍ന്നിരിക്കുമ്ബോളും 90 മിനിറ്റ് ഉറങ്ങിയ ശേഷവും ടാസ്‌ക് ചെയ്തു. ഉറക്കത്തിനു മുന്‍പും ശേഷവുമുള്ള തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ ഇലക്‌ട്രോ എന്‍സെഫലോഗ്രാം ഉപയോഗിച്ച്‌ റെക്കോര്‍ഡ് ചെയ്യുകയും ചെയ്തു. ഉണര്‍ന്നിരിക്കുന്ന സമയത്ത് നാം ആര്‍ജ്ജിക്കുന്ന വിവരം ഉറങ്ങുന്ന സമയത്ത് പ്രോസസ് ചെയ്യപ്പെടുന്നതായി സ്ലീപ്പ് റിസര്‍ച്ച്‌ ജേണലില്‍ പ്രസിദ്ധീകരിച്ച ഈ പഠനം തെളിയിക്കുന്നു. 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News