• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

NOVEMBER 2018
TUESDAY
11:10 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഗര്‍ഭകാലത്ത് പച്ചമാങ്ങയോട് പ്രിയം എന്തുകൊണ്ട് ?

By Web Desk    September 15, 2018   
mango

ഗര്‍ഭകാലത്ത് പോഷകങ്ങള്‍ അടങ്ങിയ ആഹാരങ്ങള്‍ കഴിക്കുന്ന കാര്യത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ചില ആഹാരങ്ങള്‍ ഗര്‍ഭിണിയെ ദോഷകരമായി ബാധിക്കുകയും ഗര്‍ഭം അലസുന്നതിന് വരെ അത്  കാരണമാവുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഗര്‍ഭിണികള്‍ ആഹാരം തിരഞ്ഞെടുക്കുമ്‌ബോള്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തണം.

എന്നാല്‍ എല്ലാ ഗര്‍ഭിണികളിലും ഒരു പോലെ കാണുന്ന ഒന്നാണ് ഗര്‍ഭകാലത്തിന്റെ ആദ്യ മാസങ്ങളിള്‍ പച്ചമാങ്ങയോടുള്ള കൊതി. പച്ചമാങ്ങ ഈ സമയത്ത് കൂടുതലായി കഴിക്കുന്നതുകൊണ്ട് പ്രശ്നമുണ്ടോ എന്നതും എല്ലാവര്‍ക്കും തോന്നുന്ന സംശയമാണ്. എന്തുകൊണ്ടാണ് എല്ലാവരിലും ഒരുപോലെ ഈ ഇഷ്ടം തോന്നുന്നത് എന്ന് അറിയാമേ

 പച്ചമാങ്ങയോടുള്ള കൊതി അസാധാരണമായ ഒരു കാര്യമല്ല. ഗര്‍ഭാവസ്ഥയിലുണ്ടാകുന്ന ചില ഹോര്‍മോണുകളുടെ ഫലമായി പല ശാരീരിക മാറ്റങ്ങളും സ്ത്രീയില്‍ പ്രത്യക്ഷപ്പെടുന്നു. അതിനാലാണ് ചില പ്രത്യേക ആഹാര സാധനങ്ങളോട് കൊതി തോന്നാന്‍ കാരണം. ഇത് എല്ലാവരിലും ഒരുപോലെ ആകണമെന്നില്ല.

ഗര്‍ഭാവസ്ഥയിലെ ഛര്‍ദി, ഓക്കാനം എന്നിവ ഓരോരുത്തരിലും വ്യത്യസ്തമായിരിക്കുന്നതുപോലെയാണ് ഇത്തരം ഇഷ്ടാനിഷ്ടങ്ങളും. ഗര്‍ഭിണി പച്ചമാങ്ങ കഴിക്കുന്നതുകൊണ്ട് പ്രശ്നമൊന്നുമില്ല. എന്നാല്‍ അമിതമായി കഴിക്കുന്നത് നന്നല്ല. അത് ദഹനത്തെ ബാധിക്കും.
 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News