• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

NOVEMBER 2018
TUESDAY
11:09 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

നഖങ്ങളുടെ നിറം മാറുന്നതു നോക്കി രോഗങ്ങള്‍

By Web Desk    September 27, 2018   

രോഗം കണ്ടുപിടിക്കു വാനും സാധിക്കും. ഇളം നീല നിറം ഹൃദയസ്തംഭനത്തെ സൂചിപ്പിക്കുന്നു. ചെമ്പിന്റെ ഉപാപചയ പ്രക്രിയയില്‍ ഉണ്ടാ കുന്ന തടസ്സങ്ങളെ തുടര്‍ന്ന് ചെമ്പ് ശരീരാവയവങ്ങളില്‍ അടിഞ്ഞു ചേരുന്ന അവസ്ഥയാണ് വില്‍സണ്‍സ് ഡിസീസ്. ഈ അവസ്ഥയില്‍ നഖങ്ങള്‍ക്ക് നീലനിറം ഉണ്ടായെന്നു വരാം. കൂടാതെ രക്തത്തിലെ ഹീമോഗ്ലോബിന്റെ ഓക്‌സീക രണം കുറയുമ്പോഴും നില നിറം ഉണ്ടാകാം. അന്തസ്രാവി ഗ്രന്ഥികളുടെ തകരാറുകളായ അഡിസണ്‍സ് രോഗം, കുഷിങ് സിന്‍ഡ്രോം എന്നിവയെത്തുടര്‍ന്ന് നഖങ്ങള്‍ക്ക് കറുപ്പുനിറം ഉണ്ടാകാനിടയുണ്ട്. സ്യൂഡോമൊണാസ് രോഗാണുബാധയു ണ്ടായാല്‍ നഖങ്ങള്‍ക്ക് പച്ചനിറം ഉണ്ടാകാം. ചര്‍മത്തെയും സ്വപ്നപേടകത്തെയും മറ്റും ബാധിക്കുന്ന അര്‍ബുദം, ലിംഫോമ, റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് തുടങ്ങിയ പ്രശ്‌നങ്ങള്‍ മഞ്ഞ നഖങ്ങള്‍ക്ക് കാരണമാകാം.
ഇരു മ്പിന്റെ അംശം കുറയുന്നതിനെ തുടര്‍ന്ന് നഖങ്ങളുടെ പിങ്ക് നിറം നഷ്ടപ്പെട്ട് തൂവെള്ള നിറമാകുന്നു. വിളര്‍ച്ചയുണ്ടാകു മ്പോള്‍ നഖം സ്പൂണിന്റെ ആകൃതിയില്‍ വളയാറുണ്ട്. നഖ ത്തില്‍ കുഴികള്‍ പ്രത്യക്ഷപ്പെടുന്നത് ചര്‍മരോഗമായ സോറി യാസിസിന്റെ ലക്ഷണമാണ്. കൈവിരലുകളുടെ അഗ്രഭാഗവും നഖവും തടിച്ചു വീര്‍ക്കുന്ന അവസ്ഥയെ ക്ലബ്ബിങ് എന്നാണു പറയുന്നത്. ശ്വാസകോശാര്‍ബുദം, ശ്വാസകോശത്തില്‍ പഴുപ്പ് കെട്ടല്‍, ജന്മനാ ഉള്ള ഹൃദയ വൈകല്യങ്ങള്‍, കരളിനെ ബാധിക്കുന്ന സിറോസിസ് തുടങ്ങിയവയെല്ലാം ക്ലബ്ബിങ്ങിന് കാരണമാകാം.

 

 

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News