• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

26

APRIL 2018
THURSDAY
12:04 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സബര്‍ജല്‍ ഇഷ്ടമാണോ? ഇതൊരു മൃതസഞ്ജീവനി തന്നെയാണ്!

By Web Desk    March 19, 2018   

മരണത്തില്‍ നിന്നു പോലും നമ്മെ രക്ഷിക്കുന്നതാണ് മൃതസഞ്ജീവനി. എന്നാല്‍ സബര്‍ജലും അതുപോലെ തന്നെയാണ്.  മധുരവും ചവര്‍പ്പും ഇടകലര്‍ന്ന സബര്‍ജല്ലില്‍ ധാരാളം പോഷകം അടങ്ങിയിട്ടുണ്ട്. സബര്‍ജല്‍ കഴിക്കുന്നത് അത്രയേറെ ആരോഗ്യം പ്രധാനം ചെയ്യും. പ്രത്യേകിച്ച് ചെറുപ്പക്കാരിലാണ് സബര്‍ജല്‍ ഏറ്റവും കൂടുതല്‍ ഗുണങ്ങള്‍ നല്‍കുന്നത്. എന്തൊക്കെയാണ് സബര്‍ജല്‍ കഴിയ്ക്കുന്നതിലൂടെ നമുക്ക് ലഭിയ്ക്കുന്ന ആരോഗ്യഗുണങ്ങള്‍ എന്നു നോക്കാം. നമ്മുടെ ആയുസ്സിന്റെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കാനാവും സബര്‍ജല്‍ എന്ന പിയര്‍ പഴത്തിന്. എങ്ങനെയാണെന്ന് നോക്കാം. 

തൊണ്ട വേദന

തൊണ്ട വേദന പോലുള്ള പ്രശ്നങ്ങള്‍ അഭിമുഖൂകരിക്കുന്നവര്‍ക്ക്  ഇത് ആശ്വാസകരമാണ്. സബര്‍ജല്‍ ജ്യൂസ് ആക്കി കഴിയ്ക്കുന്നത് തൊണ്ട വേദനയെ നിശ്ശേഷം മാറ്റും.
 

രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു

രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുന്നതില്‍ സബര്‍ജല്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഇതിലടങ്ങിയിട്ടുള്ള ഗ്ലിസറിന്‍ കണ്ടന്റ് ആണ് രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുന്നത്.

ഹൃദയാഘാതം ചെറുക്കുന്നു

കൊളസ്ട്രോള്‍ കുറയ്ക്കുക എന്നത് സബര്‍ജല്‍ ഒരു ധര്‍മ്മമായ് ഏറ്റെടുത്തിരിയ്ക്കുകയാണ്. അതുകൊണ്ട് തന്നെ സബര്‍ജല്‍ ഹൃദയാഘാതത്തെ വളരെ വിദഗ്ധമായി തന്നെ നേരിടുന്നു.

ക്യാന്‍സര്‍ പ്രതിരോധിയ്ക്കുന്നു

ക്യാന്‍സറിനെ പ്രതിരോധിയ്ക്കാനുള്ള കഴിവ് ഇതിനുണ്ട്. പ്രത്യേകിച്ച് സ്ത്രീകളില്‍ ക്യാന്‍സര്‍ ഉണ്ടാവാനുള്ള സാധ്യത 34 ശതമാനം വരെ കുറയ്ക്കുന്നു.

ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു

ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും സബര്‍ജല്‍ മുന്നില്‍ തന്നെയാണ്. ദിവസവും സബര്‍ജല്‍ കഴിക്കുന്നത് ശാരീരികമായ എല്ലാ ക്ഷീണത്തേയും ഇല്ലാതാക്കുന്നു.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷിയെ വര്‍ദ്ധിപ്പിക്കുന്നതിനും സബര്‍ജല്‍ സഹായിക്കുന്നു. ഇതിലടങ്ങിയിട്ടുള്ള വിറ്റാമിന്‍ സി കോപ്പര്‍ എന്നിവയാണ് രോഗപ്രതിരോധ ശേഷിയെ വര്‍ദ്ധിപ്പിക്കുന്നത്.

ദഹനപ്രശ്നങ്ങള്‍

ദഹനപ്രശ്നങ്ങള്‍ പരിഹരിയ്ക്കുന്നതിനും സബര്‍ജില്‍ കഴിയ്ക്കാം. ഭക്ഷണശേഷം ഉറങ്ങുന്നതിനു മുന്‍പ് ഒരു കഷ്ണം സബര്‍ജില്‍ ശീലമാക്കാം.

ശ്വാസകോശസംബന്ധമായ അസുഖങ്ങള്‍

ശ്വാസകോശസംബന്ധമായ പ്രശ്നങ്ങളെ പരിഹരിയ്ക്കുന്നതിനും സബര്‍ജല്‍ കഴിച്ച് പരിഹാരം കാണാം. പ്രത്യേകിച്ച് കുട്ടികളില്‍ ഇത്തരം പ്രശ്നങ്ങളെ പരിഹരിക്കാം.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News