• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

NOVEMBER 2018
TUESDAY
03:58 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

മാനസിക സമ്മര്‍ദ്ദങ്ങള്‍ ഇല്ലാതാക്കാന്‍ ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സഹായിക്കും 

By Web Desk    October 15, 2018   
healthy food

മാനസിക സമ്മര്‍ദ്ദങ്ങളെ ഇല്ലാതാക്കാനും ഒരു പരിധിവരെ ചില ഭക്ഷണ ശീലങ്ങള്‍ക്ക് കഴിയും. അവ ഏതൊക്കെയെന്ന് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യവുമാണ്. ഇനി മുതല്‍ താഴെ പറയുന്ന ഈ ഭക്ഷണങ്ങള്‍ സ്ഥിരമായി ജീവിത ക്രമത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കാം. അത്തരത്തില്‍ കഴിവുള്ള ഏഴ് ഭക്ഷണത്തെക്കുറിച്ചാണ് ഇനി പറയുന്നത്.

ഓറഞ്ച്,നട്‌സ്,മധുരക്കിഴങ്ങ്, സാല്‍മണ്‍ ഫിഷ് (കോര മീന്‍),പയറുവര്‍ഗങ്ങള്‍, വാഴപ്പഴം,മഞ്ഞള്‍ എന്നീ ഘടകങ്ങള്‍ വിവിധ തരത്തില്‍ മാനസിക സമ്മര്‍ദ്ദങ്ങളെ ഇല്ലാതാക്കാന്‍ നമ്മെ സഹായിക്കും. 
 

ഓര്‍മ്മശക്തിയെ പിടിച്ചുനിര്‍ത്താന്‍ സഹായിക്കുന്ന ഭക്ഷണമാണ് ഓറഞ്ച്. അല്‍ഷിമേഴ്‌സിനെ ചെറുക്കാന്‍ ഏറ്റവും നല്ല പ്രതിരോധമാണ് ഓറഞ്ച് ഉള്‍പ്പെടുന്ന ഡയറ്റ്. ഓറഞ്ച് കൂടാതെ കിവി, തക്കാളി, സ്‌ട്രോബെറി- തുടങ്ങിയവയും തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തില്‍ മുന്‍പന്തിയിലാണ്.നട്‌സ് പൊതുവേ ഹൃദയാരോഗ്യത്തിനാണ് ഉത്തമമെന്ന് പറയാറ്. ഹൃദയത്തിന് മാത്രമല്ല നല്ല മനസ്സിനും നട്‌സ് ആവശ്യമാണ്. ഇവയിലടങ്ങിയിരിക്കുന്ന കൊഴുപ്പും വിറ്റാമിന്‍- ഇയും തലച്ചോറിന്റെ ആരോഗ്യത്തെ കാത്തുസൂക്ഷിക്കുന്നു.മധുരക്കിഴങ്ങിലടങ്ങിയിരിക്കുന്ന ബീറ്റ കരോട്ടിന്‍ എന്ന ആന്റി ഓക്‌സിഡന്റ് മാനസിക സമ്മര്‍ദ്ദമകറ്റാന്‍ സഹായിക്കും. ഇതിലൂടെ ഉറക്കമില്ലായ്മ, വിഷാദം, ഉത്കണ്ഠ - ഇവയെല്ലാം ചെറുക്കാനാകും.

ഒമേഗ-3-ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ തന്നെ സാല്‍മണ്‍ ശരീരത്തിനും മനസ്സിനും ആരോഗ്യം പകരുന്ന ഭക്ഷണമാണെന്ന് പറയാം. ഇതിന് പുറമെ, തലച്ചോറിലെ കോശങ്ങളെ സംരക്ഷിച്ചുനിര്‍ത്തുന്ന പുറം പാളിയെ ശക്തിയോടെ കാക്കാനും സാല്‍മണ്‍ സഹായിക്കും. രക്തസമ്മര്‍ദ്ദം നിയന്ത്രണത്തില്‍ നിര്‍ത്താനാണ് പയറുവര്‍ഗങ്ങള്‍ പൊതുവേ ഏറെ സഹായകമാകുന്നത്. രക്തസമ്മര്‍ദ്ദം അളവില്‍ നില്‍ക്കുന്നതോടെ ശരീരം ഊര്‍ജ്ജസ്വലമായിരിക്കുകയും ഇതിലൂടെ 'മൂഡ്' വ്യതിയാനങ്ങള്‍ ഒഴിവാകുകയും ചെയ്യുന്നു.

പഴത്തിലടങ്ങിയിരിക്കുന്ന 'ട്രിപ്‌റ്റോഫാന്‍' എന്ന അമിനോ ആസിഡ് 'സെറട്ടോണിന്‍' ഉത്പാദനത്തെ പരിപോഷിപ്പിക്കുന്നു. 'സെറട്ടോണിന്‍' ആണ് നമ്മളെ സന്തോഷിപ്പിക്കുകയും നല്ല ചിന്തകളുണ്ടാക്കുകയും ചെയ്യുന്ന ഒരു പ്രധാന ഘടകം. മഞ്ഞളിലടങ്ങിയിരിക്കുന്ന കുര്‍ക്കുമിന്‍ തന്നെയാണ് ആരോഗ്യദായകമായ പ്രധാന ഘടകം. ഇത് ഓര്‍മ്മശക്തിയെ പരിപോഷിപ്പിക്കുകയും വിഷാദം പോലുള്ള മാനസിക വിഷമതകളെ ചെറുക്കുകയും ചെയ്യുന്നു. തലച്ചോറില്‍ പുതിയ കോശങ്ങളുണ്ടാക്കാനും ഇത് സഹായകമാണ്.
 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News