• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

NOVEMBER 2018
TUESDAY
03:02 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കാരണം കണ്ടെത്തി മുടികൊഴിച്ചില്‍ തടയാം

By Web Desk    August 30, 2018   
hair loss

പ്രായഭേദമന്യേ സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ അലട്ടുന്ന ഒരു വലിയ പ്രശ്നമാണ് മുടികൊഴിച്ചില്‍.മുടി കൊഴിച്ചില്‍ തടയുന്നതിന് പലതരത്തിലുള്ള കൃത്രിമ മരുന്നുകളും വിപണിയിലുള്ള ഇക്കാലത്ത് അതൊന്നു പരീക്ഷിക്കാത്തവരായും ആരും ഉണ്ടാവില്ല.മുടി കൊഴിച്ചിലിന് പല തരത്തിലുള്ള കാരണങ്ങള്‍ ഉണ്ടാവും. ഇത്തരം കാരണങ്ങളെക്കുറിച്ച് പലര്‍ക്കും അറിയാത്തതാണ് കാര്യങ്ങള്‍ വഷളാവാനുള്ള പ്രധാന കാരണം.എന്ത് രോഗത്തിനും കാരണമറിഞ്ഞ് വേണം ചികിത്സ നല്‍കാന്‍ എന്ന് പറയുന്നത് പോലെ മുടി കൊഴിച്ചിലിന്റെയും കാരണമറിഞ്ഞ് വേണം ചികിത്സ നല്‍കാന്‍.താരനാണ് മുടികൊഴിച്ചിലിന്റെ ഒരു പ്രധാന കാരണം. പൊടിയും മാലിന്യങ്ങളും താരനു കാരണമാകുന്നു.കൊഴുപ്പേറിയതും എണ്ണയില്‍ വറുത്തതുമായ ഭക്ഷണസാധനങ്ങള്‍. മാനസിക സംഘര്‍ഷങ്ങള്‍ എന്നിവ മുടികൊഴിച്ചിലിനു കാരണമാകാം.വിറ്റാമിന്റെ അഭാവം ,ഡൈ ചെയ്യുന്നത്, താരന്‍ , തലയോട്ടിയിലെ അണുബാധ ,ജല മലിനീകരണം, ടെന്‍ഷന്‍, ക്ലോറിന്‍ അടങ്ങിയ വെള്ളം ഇതെല്ലാം മുടി കൊഴിച്ചിലിന്റെ മറ്റ് പ്രധാന കാരണങ്ങളാണ്. എന്നാല്‍ ഇത് തടയാനുള്ള വഴികള്‍ നിങ്ങളുടെ വീട്ടില്‍ തന്നെയുണ്ട്.

മുടി വൃത്തിയായി സൂക്ഷിക്കുക എന്നുള്ളതാണ് മുടികൊഴിച്ചില്‍ തടയാന്‍ പറ്റിയ ഏറ്റവും നല്ല മാര്‍ഗം.മുടി നന്നായി ചീകി തലയിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നത് മുടി കൊഴിച്ചില്‍ ഒരു പരിധി വരെ തടയുന്നു.
കറ്റാര്‍ വാഴയുടെ നീരെടുത്ത് തലയോടില്‍ തേച്ചു പിടിപ്പിക്കുക. അത് ഉണങ്ങുന്നതുവരെ അങ്ങനെ വച്ചതിന് ശേഷം നന്നായി കഴുകി കളയുക. കറ്റാര്‍ വാഴയുടെ ജൂസ് കുടിക്കുന്നതും മുടികൊഴിച്ചില്‍ കുറയുന്നത് നല്ലതാണ്.
തലയില്‍ എണ്ണയിടാത്തതാണ് മുടി കൊഴിച്ചിലിന് ഒരു പ്രധാന കാരണം.വെളിച്ചെണ്ണ ഉപയോഗിക്കുന്നതാണ് മുടി കൊഴിച്ചില്‍ തടയാന്‍ നല്ലത്.
ആവണക്കെണ്ണയാണ് മുടി കൊഴിച്ചിലിന് മറ്റൊരു പരിഹാരം. ആവണക്കെണ്ണ തേനില്‍ ചേര്‍ത്ത് മുടിയില്‍ നന്നായ് മസാജ് ചെയ്യുക. ആഴ്ചയില്‍ ഒരിക്കല്‍ എന്ന രീതിയില്‍ ഇങ്ങനെ ചെയ്യുന്നത് വളരെ നല്ലതാണ്.
ആഴ്ചയില്‍ ഒന്ന് എന്ന രീതിയില്‍ ഉലുവ ഉപയോഗിക്കുന്നത് മുടി കൊഴിച്ചില്‍ തടയാന്‍ സഹായിക്കും. ഉലുവ പൊടിച്ചതിന് ശേഷം അതിലേക്ക് കുറച്ച് വെള്ളം ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കിയ ശേഷം ഇത് തലയോടില്‍ നന്നായി തേച്ച് പിടിപ്പിക്കുക.

മുടി കഴുകാന്‍ ഹെര്‍ബല്‍ ഷാംബൂ ഇടുന്നതും ഭക്ഷണത്തില്‍ ധാരാളം പഴവര്‍ഗങ്ങളും ഇലക്കറികളും ഉള്‍പ്പെടുത്തുന്നതും മറ്റും മുടി കൊഴിച്ചില്‍ അകറ്റാനുള്ള ഏറ്റവും എളുപ്പമായ വഴികളാണ്.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News