• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

JULY 2018
THURSDAY
07:31 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

'സിബ്ബഴിച്ച് മുള്ളാന്‍ നോക്കുമ്പോ രക്തം പുറത്തേക്ക് ഒലിച്ച് വന്നാല്‍ എങ്ങനിരിക്കും? നല്ല രസായിരിക്കുമല്ലേ?- ഏതാണ്ട് ഇങ്ങനെയാണ് ഞങ്ങള്‍ പെണ്ണുങ്ങള്‍ക്ക് പെട്ടെന്നൊരു സുപ്രഭാതത്തില്‍ സംഭവിച്ചത്:  ഷിംനാ അസീസ്

By Web Desk    January 4, 2018   

സൂഹമാധ്യമത്തിലൂടെയാണ് ഇന്നത്തെകാലത്ത് പലരും പ്രസിദ്ധി നേടുന്നത്. അഭിപ്രായ സ്വാതന്തിനുള്ള ഒരു തുറന്ന പ്ലാറ്റ് ഫോര്‍മാണിത്. പലരുടെയും നല്ലതും മോശവുമായ അഭിപ്രായം നിമിഷ നേരം കൊണ്ട് ലോകത്തിന്റെ നാനാഭാഗങ്ങളിലും എത്തും. ഇങ്ങനെ മെഡിക്കല്‍ രംഗത്ത് നിലനില്‍ക്കുന്ന തെറ്റിദ്ധാരണകളെയും  അസത്യ പ്രചരണങ്ങളെയും കുറിച്ച് ലേഖനമെഴുതിയാണ് മലപ്പുറത്തെ യുവ ഡോക്ടറായ ഷിംനാ അസീസ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയയായത്. 

ഷിംനാ ഫെയ്സ്ബുക്ക് പ്രൊഫൈലില്‍ എഴുതി പ്രസിദ്ധീകരിക്കുന്ന സെക്കന്‍ഡ് ഒപ്പീനിയന്‍ എന്ന കോളത്തിന് വായനക്കാര്‍ ഏറെയാണ്. ആര്‍ത്തവത്തെ കുറിച്ച് ഷിംന എഴുതിയ കുറിപ്പിന് കയ്യടിക്കുകയാണ് ആണ്‍പെണ്‍ വിത്യാസമില്ലാതെ സമൂഹമാധ്യമങ്ങള്‍.

ആര്‍ത്തവത്തെ കുറിച്ചുളള തെറ്റായ ധാരണകളെയും അദ്ധവിശ്വാസങ്ങളെയും കണക്കറ്റ് പരിഹസിക്കുന്നതാണ് ഷിംനയുടെ കുറിപ്പ്. ചികില്‍സാരംഗത്തെ ചൂഷണങ്ങള്‍ക്കും തടയിടുന്ന ആലോചനകളാണ് ഈ യുവ ഡോക്ടറുടേത്. 'സിബ്ബഴിച്ച് മുള്ളാന്‍ നോക്കുമ്പോ രക്തം പുറത്തേക്ക് ഒലിച്ച് വന്നാല്‍ എങ്ങനിരിക്കും? നല്ല രസായിരിക്കുമല്ലേ? ഏതാണ്ട് ഇങ്ങനെയാണ് ഞങ്ങള്‍ പെണ്ണുങ്ങള്‍ക്ക് പെട്ടെന്നൊരു സുപ്രഭാതത്തില്‍ സംഭവിച്ചത്. എന്നിട്ടും ഞങ്ങള്‍ക്കൊരു ചുക്കും സംഭവിച്ചീല്ല. അത് തന്നെ - ആര്‍ത്തവം, ഷിംന കുറിക്കുന്നു. 

ഞങ്ങളില്‍ മിക്കവര്‍ക്കും ഇങ്ങനെയൊന്ന് വരാന്‍ പോണെന്ന് അറിയായിരുന്നു, ചിലര്‍ക്കൊക്കെ സൂചനയെങ്കിലും ഉണ്ടായിരിരുന്നു. ചിലര്‍ക്ക് സംഭവശേഷം കാര്യമെന്താണെന്ന് ചുറ്റുമുള്ളവര്‍ പറഞ്ഞു തന്നു. അപ്പോഴും കല്യാണം കഴിയും വരെ ഈ ചുവപ്പന്‍ പ്രസ്ഥാനത്തെക്കുറിച്ച് ലവലേശം ബോധമില്ലാതെ ഒരുപാട് ആണ്‍പിറന്നവന്‍മാര്‍ നടന്നു ഇപ്പോഴും നടക്കുന്നു. ഇനി ബോധമുണ്ടെന്ന് പറയുന്നവരുടെ ബോധം ഒന്നഴിച്ച് നോക്കിയാലോ, അബദ്ധങ്ങളുടെ പെരുമഴയാണെന്ന് ഷിംന പറഞ്ഞുവെക്കുന്നു. 

നിങ്ങള്‍ക്ക് സൂസൂ വെക്കണം എന്ന് വിചാരിക്കുക. റോഡ് സൈഡില്‍ പോയി നില്‍ക്കുന്നു, സിബ് അഴിക്കുന്നു എന്ന് തുടങ്ങുന്നതാണ്  ഷിംനായുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്. 


 
 
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News