• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

MARCH 2018
TUESDAY
10:53 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ചികിത്‌സാ രേഖകള്‍ കേന്ദ്രീകൃതമാകുന്നു; ഇ-ഹെല്‍ത്ത് പദ്ധതിയ്ക്ക് നാളെ തുടക്കം

By Web Desk    January 24, 2017   
eHealth

തിരുവനന്തപുരം: ഓരോ പൗരന്‍െറയും ചികിത്സ രേഖകള്‍ കമ്പ്യൂട്ടര്‍വത്കരിക്കുകയും പൊതുജനാരോഗ്യകേന്ദ്രങ്ങളെ കേന്ദ്രീകൃത കമ്പ്യൂട്ടര്‍ ശൃംഖലയുമായി ബന്ധിപ്പിക്കുകയും ചെയ്യുന്ന ഇ-ഹെൽത്ത് സംവിധാനം സംസ്ഥാനത്ത് നാളെ നിലവിൽ വരും. 

കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സഹായത്തോടെ ആരോഗ്യവകുപ്പ് ആവിഷ്കരിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ജനുവരി 25 ന് മുഖ്യമന്ത്രി പിണറായി വിജയനാണ് നിർവ്വഹിക്കുന്നത്. വൈകിട്ട് നാലിന് പേരൂര്‍ക്കട ഗവ. ജില്ലാ മോഡല്‍ ആശുപത്രിയിലാണ് ഉദ്ഘാടന പരിപാടി.

ഒന്നാംഘട്ടത്തില്‍ തിരുവനന്തപുരം, ആലപ്പുഴ, കാസര്‍കോട്, മലപ്പുറം, ഇടുക്കി, എറണാകുളം, കണ്ണൂര്‍ എന്നീ ഏഴ് ജില്ലകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഓരോ പൗരന്‍േറയും ചികില്‍സാ രേഖകള്‍ കേന്ദ്രീകൃത ഡേറ്റാബേസില്‍ ലഭ്യമാക്കുക വഴി സര്‍ക്കാര്‍ ആശുപത്രികളിലും ചികിത്‌സാ സ്ഥാപനങ്ങളിലും തടസ്സമില്ലാതെ തുടര്‍ചികിത്‌സ ഉറപ്പാക്കാനാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

കമ്പ്യൂട്ടര്‍ അധിഷ്ഠിത മാനേജ്‌മെന്റ് സംവിധാനം നിലവില്‍ വരുന്നതോടെ ഒ.പി വിഭാഗം, ലബോറട്ടറി, ഫാര്‍മസി, എക്‌സ്‌റേ എന്നിവിടങ്ങളിലെ തിരക്കും കാലതാമസവും ഇല്ലാതാക്കാനുമാകും. 

96.12 കോടി രൂപ ചെലവാക്കി നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ആരോഗ്യപ്രവര്‍ത്തകര്‍ ശേഖരിക്കുന്ന ആരോഗ്യവിവരങ്ങള്‍ വ്യക്തികളുടെ ആധാര്‍, വോട്ടര്‍ ഐ.ഡി തുടങ്ങിയവയുമായി ബന്ധിപ്പിച്ചുകൊണ്ട് ഓരോരുത്തരുടേയും വിവരങ്ങളുടെ സമഗ്രത ഉറപ്പാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.

ആരോഗ്യ സംബന്ധമായ വിവരങ്ങള്‍, ആശുപത്രികളെ സംബന്ധിച്ച വിവരങ്ങൾ, ഓരോ സ്ഥലത്തുമുള്ള സ്‌പെഷ്യാലിറ്റി സൗകര്യങ്ങൾ, ഓണ്‍ലൈന്‍ അപ്പോയ്ന്റ്‌മെന്റ് തുടങ്ങിയവ ലഭ്യമാക്കുന്ന വെബ് പോർട്ടലും പദ്ധതിയുടെ ഭാഗമായി ഉടനെ പ്രവർത്തനം ആരംഭിക്കുന്നതാണ്. 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News