• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
12:21 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ബദാം നിത്യവും കഴിക്കാം; എന്നാല്‍ അമിതമായ് കഴിക്കുന്നവര്‍ ശ്രദ്ധിക്കുക

By Web Desk    September 10, 2018   

പോഷക ഗുണങ്ങള്‍ കൊണ്ട് സമ്ബുഷ്ടമായ ബദാം നിത്യവും കഴിക്കുന്നത് നല്ലതാണ്. അതുകൊണ്ട് തന്നെ ഇത് ഏത് അവസ്ഥയിലും ആരോഗ്യം നല്‍കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ശരീരത്തിന് ആവശ്യമായ എന്‍സൈമുകള്‍, കാര്‍ബോ ഹൈഡ്രേറ്റുകള്‍, സെല്ലുലോസ്, പ്രോട്ടീന്‍ എന്നിവ ധാരാളം ബദാമില്‍ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു. എന്നാല്‍ ഇത് കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യം ഉണ്ട്. നല്ലതു പോലെ കുതിരാത്ത ബദാം പലപ്പോഴും ദഹനത്തിന് സഹായിക്കുകയില്ല.

നല്ല കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കാന്‍ കഴിയുന്ന ചുരുക്കം ഭക്ഷണങ്ങളില്‍ ഒന്നാണ് ബദാം.എന്നാല്‍ ഒരു ഔണ്‍സ് ബദാമില്‍ 14 ഗ്രാം കൊഴുപ്പും 163 കലോറിയുമുണ്ട്. അതിനാല്‍ ദിവസം 3 ഔണ്‍സ് ബദാം കഴിയ്ക്കുകയാണെങ്കില്‍, വ്യായാമമില്ലെങ്കില്‍ ഇത് ഒരാഴ്ചക്കുള്ളില്‍ പോയന്റ് അര കിലോയ്ക്കുടുത്തു ശരീരഭാരം കൂടാന്‍ കാരണമാകും. ഒരു ഔണ്‍സ് ബദാമില്‍ 3.5 ഗ്രാം ഫൈബറുണ്ട്. ഇത് ദഹനത്തിന് നല്ലതാണ്. എന്നാല്‍ ഇതില്‍ കൂടുതല്‍ അളവാകുന്നത് ദഹനപ്രശ്നങ്ങള്‍ക്കും വഴിയൊരുക്കും.

ചുരുക്കത്തില്‍ ഇതില്‍ മാംഗനീസ് ധാരാളമുണ്ട്. ഇത് മാംഗനീസ് അടങ്ങിയ മറ്റു ഭക്ഷണങ്ങള്‍ക്കൊപ്പം കഴിയ്ക്കുന്നത് മാംഗനീസ് അധികമാകാന്‍ ഇടയാക്കും. മാത്രമല്ല ബദാം അന്റാസിഡ്, ആന്റിസൈക്കോട്ടിക്, ആന്റിബയോട്ടിക്സ്, ഹൈപ്പര്‍ടെന്‍ഷന്‍ തുടങ്ങിയവരുടെ മരുന്നുകളുമായി പ്രതിപ്രവര്‍ത്തിയ്ക്കാനും ഇടയുണ്ട്.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News