• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

NOVEMBER 2018
TUESDAY
03:26 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കുടിക്കാന്‍ ഉള്ള വെള്ളത്തില്‍ ആര്യവേപ്പില ഇട്ട് തിളപ്പിക്കൂ 

By Web Desk    October 17, 2018   
aryavepp

ആര്യവേപ്പില ഇട്ട് തിളപ്പിച്ച വെള്ളം ദിനവും കുടിക്കുന്നത് വളരെയധികം ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഒരു പരിഹാരമാണ്. കുടിയ്ക്കുന്ന വെള്ളത്തില്‍ എന്തെങ്കിലും ഇട്ടു തിളപ്പിച്ചു കുടിയ്ക്കുന്നതാണ് പലരുടേയും ശീലം. ചിലര്‍ ചില ഇലകളിട്ടു തിളപ്പിച്ചു കുടിയ്ക്കും. കറിവേപ്പില, തുളസിയില ഇവയെല്ലാം ഇതില്‍ പെടും. ജീരകം ഇട്ടു തിളപ്പിച്ച വെള്ളം, പതിമുഖം ഇട്ടു തിളപ്പിച്ച വെള്ളം, ജാതിയ്ക്കയിട്ടു തിളപ്പിച്ച വെള്ളം ഇങ്ങനെ പോകുന്നു, ഈ ലിസറ്റ്. ഇവ സ്വാദു മാത്രമല്ല, പല തരത്തിലെ ആരോഗ്യപരമായ ഗുണങ്ങള്‍ കൂടി നല്‍കുകയും ചെയ്യുമെന്നതാണ് വാസ്തവം.

ഇവയ്ക്കു പകരം അല്‍പം ആര്യവേപ്പിലയിട്ടു തിളപ്പിച്ച വെള്ളം കുടിച്ചാലോ. പലര്‍ക്കും അത്ര സുഖകരമാകില്ല, ഇത്. കാരണം ആര്യവേപ്പിലയ്ക്ക് കയ്പു രസമുണ്ടെന്നതു തന്നെ കാരണം. എന്നാല്‍ കയ്പുണ്ടെങ്കിലും ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ അടങ്ങിയ ഒന്നാണ് ആര്യവേപ്പിലയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുകയെന്നത്.


ഭക്ഷണം പോലെത്തന്നെ ശാരീരിക പ്രവര്‍ത്തനങ്ങളെ നിയന്ത്രിയ്ക്കുന്ന ഒന്നാണ് വെള്ളം കുടിയ്ക്കുന്നതും. ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിയ്ക്കാനും ഭക്ഷണത്തിലൂടെ എത്തുന്ന പോഷകങ്ങള്‍ ശരീരത്തിന്റെ എല്ലാ ഭാഗത്തും എത്തിച്ചേരാനും ദഹനം ശരിയായി നടക്കാനും കിഡ്നി, ലിവര്‍ ആരോഗ്യത്തിനുമെല്ലാം വെള്ളം കുടിയ്ക്കേണ്ടത് ഏറെ അത്യാവശ്യമാണ്. ദിവസവും ചുരുങ്ങിയത് എട്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിയ്ക്കണമെന്നാണ് പറയുക.


 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News