• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
02:33 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

  വിറ്റാമിന്‍ സിയുടെ കലവറ; പല്ലുകളുടെ ആരോഗ്യത്തിനും ഓറഞ്ച്

By Web Desk    September 9, 2018   

വിറ്റാമിന്‍ സി യുടെ കലവറയാണ് ഓറഞ്ച്. ഓറഞ്ച് ജ്യൂസ് ശീലമാക്കിയാല്‍ ദന്തക്ഷയം, ദന്തം ദ്രവിക്കുന്ന അവസ്ഥ എന്നിവ മാറുമെന്ന് ചിക്കാഗോയിലെ ഡോ. ഹാര്‍ക്ക് എന്ന ഗവേഷകന്റെ പഠനം തെളിയിച്ചിട്ടുണ്ട്.ഓറഞ്ചിലെ കാത്സ്യവും വിറ്റമിന്‍ സി യും എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. ജലദോഷം, ക്ഷയം, ആസ്തമ, ബ്രോങ്കൈറ്റിസ് എന്നിവ ബാധിച്ചവര്‍ ഓറഞ്ച് ജ്യുസില്‍ ഒരു നുള്ള് ഉപ്പും ഒരു സ്പൂണ്‍ തേനും കലര്‍ത്തി സേവിച്ചാല്‍ കഫം പുറന്തള്ളാനും രോഗശമനശേഷി കൂട്ടാനും സഹായിക്കും.
 
പ്രതിരോധശേഷി കൂട്ടി ശരീരത്തെ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ ഈ വിറ്റാമിന്‍ വളരെ അത്യാവശ്യമാണ്. പ്രായമേറുന്നതിന് അനുസരിച്ച് ചര്‍മ്മത്തിന് പല മാറ്റങ്ങളും സംഭവിക്കാം. ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്‍സും വിറ്റാമിന്‍ സി യും ഇത്തരം മാറ്റങ്ങളെ ഒരു പരിധിവരെ തടയുകയും അങ്ങനെ ചര്‍മത്തില്‍ പ്രായം തോന്നിക്കാതെ ചെറുപ്പമായിരിക്കാനും ഓറഞ്ച് സഹായിക്കുന്നു.

ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, എ , പൊട്ടാസിയും എന്നിവ കണ്ണിനും കാഴ്ചയ്ക്കും വളരെ ആവശ്യമാണ്. കണ്ണ് തെളിയണമെങ്കില്‍ ഓറഞ്ച് കഴിക്കണമെന്നു ചുരുക്കം. ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ വയറിന്റെ ആരോഗ്യത്തിനും അവിഭാജ്യഘടകമാണ്. ഇവ വയറിനുള്ളിലെ അള്‍സറിനെയും മലബന്ധത്തെയും തടയും. സോഡിയം, മഗ്നീഷ്യം, കോപ്പര്‍, സള്‍ഫര്‍, ക്ലോറിന്‍, ഫോസ്ഫറസ് എന്നിവയും ജീവകം എ, ബി, സി മുതലായവയും ഓറഞ്ചില്‍ നല്ല തോതിലുണ്ട്.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News