• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

MARCH 2018
SATURDAY
11:10 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഗർഭിണികൾ പ്ലാസ്റ്റിക് കുപ്പി വെള്ളം കുടിച്ചാൽ കുട്ടികൾക്ക് അമിത വണ്ണമുണ്ടാകും

By Web Desk    February 8, 2017   
pregnant woman

സ്ഥിരമായി പ്ലാസ്റ്റിക് കുപ്പി വെള്ളം കുടിക്കുന്ന ഗർഭിണികൾ പ്രസവിക്കുന്ന കുട്ടികൾക്ക് അമിത വണ്ണം ഉണ്ടാകുമെന്ന് കണ്ടെത്തൽ. കാനഡയിലെ കാർലടോൺ സർവ്വകലാശാലയിലെ ന്യൂറോ സയൻസ് വിഭാഗത്തിലെ ഡോ.അൽഫോൻസോ അബിസെഡിന്റെ നേതൃത്വത്തിലുള്ള ഗവേഷകരാണ് കണ്ടെത്തൽ നടത്തിയിരിക്കുന്നത്.

കുപ്പി വെള്ളത്തിൽ അടങ്ങിയിരിക്കുന്ന ബൈസ്ഫിനോൾ (ബി പി എ) എന്ന രാസവസ്തു ഹോർമോൺ തകരാറുകൾ ഉണ്ടാക്കുന്ന വസ്തുവാണ്. ഹോർമോണുകളുടെ ഉല്പാദന കേന്ദ്രങ്ങളിലാണ് ഈ രാസവസ്തുവിന്റെ പ്രവർത്തനം. പ്ലാസ്റ്റിക് കുപ്പികളിൽ മാത്രമല്ല നരവധി ഫുഡ് കണ്ടെയ്‌നറുകളിലും പാക്കിംഗുകളിലും ഈ രാസവസ്തു അടങ്ങിയിട്ടുണ്ടെന്നും ഗവേഷകർ പറയുന്നു.

അമിത വിശപ്പിലേക്ക് നയിക്കുന്നതിനും, കുട്ടികളുടെ വളർച്ചയിൽ ക്രമാതീതമായ മാറ്റങ്ങൾ ഉണ്ടാക്കുന്നതിനും ഈ രാസവസ്തുവിന്റെ പ്രവർത്തനം കാരണമാകും. തലച്ചോറിലെ ഹൈപ്പോതലാമിക് സർക്യൂട്ടുകളിൽ ബി പി എ മാറ്റങ്ങൾ സൃഷ്ടിക്കും. ഭക്ഷണ സ്വഭാവത്തെയും ശരീരത്തിലെ ഊർജ സന്തുലനത്തെയും അത് മാറ്റിമറയ്ക്കുമെന്നും ഗവേഷകൻ അൽഫോൻസോ അബിസെഡ് പറഞ്ഞു.


 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News