• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

MARCH 2018
MONDAY
11:50 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

എരിവുള്ള മുളക് കഴിച്ച് ആയുസ്സ് വർധിപ്പിക്കാം 

By Web Desk    January 26, 2017   
red chilly

എരിവുള്ള മുളക് കഴിച്ച് ആയുസ്സ് വർധിപ്പിക്കാമെന്ന് ഗവേഷകർ. അമേരിക്കയിലെ വെർമൗണ്ട് സർവ്വകലാശാലയിലെ ലാർണെർ കോളേജിലെ ഗവേഷകരാണ് പുതിയ കണ്ടുപിടുത്തം നടത്തിയിരിക്കുന്നത്. 23 വർഷമായി 16,000 ആളുകളിൽ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ.

നൂറ്റാണ്ടുകൾക്ക് മുമ്പുള്ള പഠനമനുസരിച്ച് എരിവുള്ള മുളകുകൾ രോഗ ചികിത്സയ്ക്ക് ഗുണകരമാണെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ എരിവുള്ള മുളക് കഴിച്ച് ആയുസ്സ് വരെ വർധിപ്പിക്കാമെന്ന് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ.

ഹൃദയ സംബന്ധമായ അസുഖങ്ങളെയും മസ്തിഷ്‌ക രോഗത്തെയും മുളകിന് ഒരു പരിധി വരെ തടയാനാകുമെന്നും ഗവേഷകർ പറഞ്ഞു. മുളകിൽ  അടങ്ങിയിരിക്കുന്ന എരിവ് നൽകുന്ന കാപ്‌സീൻ എന്ന ഘടകം പൊണ്ണത്തടി, ക്യാൻസർ എന്നിവയെ തടയുമെന്ന് പഠനം തെളിയിക്കുന്നു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News