• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

MARCH 2018
TUESDAY
10:53 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ചോറിലും വിഷം: സൂക്ഷിച്ച് വേവിച്ചില്ലെങ്കിൽ ക്യാൻസർ

By Web Desk    February 11, 2017   
Rice

ശരിയായ രീതിയിൽ ചോറ് വേവിച്ച് കഴിച്ചില്ലെങ്കിൽ ഉള്ളിൽ ചെല്ലുന്നത് ക്യാൻസറിന് വരെ കാരണമാകുന്ന വിഷം. അരി വേവിക്കുന്ന രീതി തെറ്റാണെന്ന് ശാസ്ത്രീയമായി തെളിയിച്ചിരിക്കുകയാണ് ബെൽഫാസ്റ്റ് ക്വീൻസ് സർവ്വകലാശാലയിലെ ബയോളജിക്കൽ വിഭാഗം.

വെള്ളം തിളപ്പിച്ച ശേഷം അതിലേക്ക് അരിയിട്ടാണ് ചോറ് ഉണ്ടാക്കുന്നത്. എന്നാൽ ഇങ്ങനെ ചെയ്യുന്നത് അരിയിലടങ്ങിയിട്ടുള്ള രാസവസ്തുക്കൾ നേരിട്ട് ശരീരത്തിലെത്തുന്നതിന് കാരണമാകുമെന്നാണ് കണ്ടെത്തൽ. തിളപ്പിച്ച വെള്ളത്തിലേക്ക് നേരിട്ട് അരിയിടുമ്പോൾ മണ്ണിലുള്ള കീടനാശിനികളും വളത്തിൽ അടങ്ങിയിരിക്കുന്ന ഓർഗാനിക് രൂപത്തിലല്ലാത്ത ആർസനിക് ഉൾപ്പെടെയുള്ള വിഷകരമായ രാസവസ്തുക്കളും ശരീരത്തിലെത്തും.

ഇത്തരത്തിലുള്ള പാചകരീതിയിലൂടെ ശരീരത്തിലെത്തുന്ന വിഷാംശങ്ങൾ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുന്നു. ഇത് ഹൃദ്രോഗം, പ്രമേഹം, ക്യാൻസർ മുതലായ അസുഖങ്ങൾ ഉണ്ടാക്കുമെന്നും ഗവേഷകർ കണ്ടെത്തി.

തിളപ്പിച്ച വെള്ളത്തിലേക്ക് അരിയിടുന്നതിന് പകരം തലേദിവസം രാത്രി വെള്ളത്തിൽ ഇട്ടുവെച്ച ശേഷം വേവിച്ചെടുക്കണമെന്നും ഗവേഷകർ പറയുന്നു. ഈ രീതി പ്രാവർത്തികമാക്കുന്നത് വഴി 80 ശതമാനത്തോളം കീടനാശിനികളുടെ സാന്നിധ്യം കുറയ്ക്കാൻ സാധിക്കുമെന്നും ഗവേഷകർ പറഞ്ഞു

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News