• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
10:11 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ആര്യവേപ്പിലയുടെ ആരോഗ്യഗുണങ്ങള്‍

By Web Desk    October 14, 2018   

ഏറെ ഔഷധഗുണമുള്ളതും എല്ലാ ആരോഗ്യപ്രശ്നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് ആര്യവേപ്പില. പ്രതിരോധശേഷി കൂട്ടാനും പകര്‍ച്ചവ്യാധികളെ നിയന്ത്രിക്കാനും ഏറ്റവും നല്ലതാണ് ആര്യവേപ്പില.  ആര്യവേപ്പില സൗന്ദര്യസംരക്ഷണത്തിന് ഏറ്റവും നല്ലതാണ്. ആര്യവേപ്പില നല്ല പോലെ അരച്ച് മുഖത്തിടുക. ഉണങ്ങിയ ശേഷം കഴുകിക്കളയുക. തിളങ്ങുന്ന ചര്‍മത്തിന് ഏറ്റവും നല്ല മാര്‍ഗമാണ് ആര്യവേപ്പില. എണ്ണമയമുള്ള ചര്‍മ്മത്തിന് പ്രധാനപ്രശ്‌നമാണല്ലോ മുഖക്കുരു. മുഖക്കുരു മാറ്റാന്‍ ദിവസവും ആര്യവേപ്പില അരച്ച് മുഖത്തിടുന്നത് ഗുണം ചെയ്യും. 

വരണ്ടചര്‍മ്മം ഇല്ലാതാക്കാന്‍ ആര്യവേപ്പില തിളപ്പിച്ച വെള്ളം ഉപയോഗിച്ച് കുളിക്കുന്നത് ഏറെ നല്ലതാണ്. ആര്യവേപ്പില ത്വക്കിന് മാത്രമല്ല മുടിയ്ക്കും ഏറെ നല്ലതാണ്. മുടി തഴച്ച് വളരാന്‍ ആര്യവേപ്പില, നാരങ്ങ നീര് എന്നിവ ചേര്‍ത്ത് തലയില്‍ പുരട്ടുന്നത് തലമുടി തഴച്ച് വളരാന്‍ സഹായിക്കും. താരന്‍ അകറ്റാനും ഏറ്റവും നല്ലതാണ് ആര്യവേപ്പില. ആര്യവേപ്പില തിളപ്പിച്ച വെള്ളം ഉപയോഗിച്ച് തലകഴുകിയാല്‍ താരന്‍,പേന്‍ ശല്യം എന്നിവ കുറയും. മുടിക്ക് കൂടുതല്‍ ബലം കിട്ടാനും മുടി തഴച്ച് വളരാനും ഏറെ നല്ലതാണ് ആര്യവേപ്പില. 

രക്തശുദ്ധീകരിക്കാനും പ്രതിരോധശേഷി കൂട്ടുന്നതിനും അണുബാധ തടയുന്നതിനും ആര്യവേപ്പില വളരെ മുന്നിലാണ്. ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ ഒന്നാണ് ആര്യവേപ്പില. ശരീരത്തിലെ മാലിന്യങ്ങളും വിഷവസ്തുക്കളും നീക്കം ചെയ്യാന്‍ ആര്യവേപ്പില സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ആര്യവേപ്പില ഏറെ പ്രയോജനകരമാണ്.  പല്ല് വേദന, മോണരോഗം എന്നിവയ്ക്ക് ഏറ്റവും നല്ലൊരു പ്രതിവിധിയാണ് ആര്യവേപ്പില.

 

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News