• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

MARCH 2019
TUESDAY
01:26 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ആര്‍ത്തവം പ്രമേയമാക്കിയ ഡോക്യുമെന്ററിക്ക് ഓസ്‌കാര്‍ പുരസ്‌കാരം

By Web Desk    February 25, 2019   
documentary

മുംബൈ: ഇത്തവണത്തെ മികച്ച ഹ്രസ്വ ഡോക്യുമെന്ററിക്കുള്ള ഓസ്‌കാര്‍ പുരസ്‌കാരം ഇന്ത്യന്‍ പാശ്ചാതലത്തില്‍ നിര്‍മ്മിച്ച ‘പിരീഡ് എന്‍ഡ് ഓഫ് സെന്റന്‍സ്’ എന്ന ഡോക്യുമെന്ററിക്ക് ലഭിച്ചു. ഇറാനിയന്‍- അമേരിക്കന്‍ സംവിധായിക റയ്ക സെഹ്റ്റാബ്ചിയാണ് ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത്.

ഇന്ത്യയിലെ ആര്‍ത്തവകാലത്തെ ആരോഗ്യപരിപാലനമാണ് ഡോക്യമെന്ററിയുടെ പ്രമേയം. 25 മിനിറ്റാണ് ഡോക്യുമെന്ററിയുടെ ദൈര്‍ഘ്യം. ദില്ലിയിലെ ഹാപൂര്‍ എന്ന ഗ്രാമത്തില്‍ ആര്‍ത്തവവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന വിശ്വാസങ്ങളും സ്ത്രീകള്‍ക്ക് സാനിറ്ററി പാഡ് ലഭ്യമാക്കാന്‍ വെന്‍ഡിംഗ് മെഷീന്‍ സ്ഥാപിക്കുന്നതും  ഇതിന്റെ ഉപയോഗവും ഒപ്പം അര്‍ത്തവത്തെക്കുറിച്ചുള്ള ബോധവത്കരണവുമാണ് ഡോക്യുമെന്ററിയിലൂടെപറയുന്നത്.

ഗ്രാമീണ മേഖലയിലെ സ്ത്രീകള്‍ക്ക് ആര്‍ത്തവ സമയത്തെ ശുചിത്വത്തിനായി സാനിറ്ററി നാപ്കിനുകള്‍ നിര്‍മ്മിക്കുന്ന ജയശ്രീ എന്റെര്‍പ്രൈസിന്റെ സ്ഥാപകനായ അരുണാചലം മുരുകാനന്ദനെ ഡോക്യുമെന്ററിയില്‍ പരാമര്‍ശിക്കുന്നുണ്ട്. സ്ട്രീമിംഗ് വെബ്‌സൈറ്റിലും നെഫ്ളിക്സിലും ഡോക്യുമെന്ററി റിലീസ് ചെയ്തിട്ടുണ്ട്. ദി ലഞ്ച് ബോക്‌സ്, ഗ്യാഗ്‌സ് ഓഫ് വാസിപ്പൂര്‍, മസാന്‍ എന്നീ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മ്മിച്ച ഗുനീത് മോംഗയാണ് ഡോക്യുമെന്ററി നിര്‍മിച്ചിരിക്കുന്നത്.
 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News