• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

JANUARY 2019
THURSDAY
11:53 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഗര്‍ഭിണിയായ യുവതിക്ക് എച്ച്‌ഐവി രക്തം കയറ്റി; മൂന്ന് ഹോസ്പിറ്റല്‍ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

By shahina tn    December 26, 2018   
hiv

ചെന്നൈ:  ചെന്നൈ വിരുധുനഗര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും ഗര്‍ഭിണിയായ യുവതിക്ക് എച്ച്‌ഐവി ബാധിതനായ യുവാവില്‍ നിന്നും രക്തം കയറ്റിയതായി പരാതി. പരാതിയുമായി ബന്ധപ്പെട്ട് ആശുപത്രി ലാബിലെ മൂന്ന് ടെക്‌നീഷ്യന്മാരെ സസ്പന്‍ഡ് ചെയ്തു.

രണ്ട് വര്‍ഷം മുന്‍പ് വിദേശ ജോലി ആവശ്യത്തിനായി നടത്തിയ രക്ത പരിശോധയില്‍ യുവാവിന് എച്ച്‌ഐവി ബാധയുള്ളതായി സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഇത് മറച്ച് വെച്ചാണ് യുവാവ് കഴിഞ്ഞ ദിവസം രക്തം നല്‍കിയത്. എന്നാല്‍ ഇത് തിരിച്ചറിയും മുന്‍പേ ഗര്‍ഭിണിയായ യുവതിക്ക് രക്തം കയറ്റിയിരുന്നു. പിന്നീട് യുവതിയില്‍ നടത്തിയ എച്ച്‌ഐവി പരിശോധയില്‍ യുവതിക്ക് എച്ച്‌ഐവി ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

എന്നാല്‍ കുഞ്ഞിന് എച്ച്‌ഐവി ബാധിച്ചിട്ടുണ്ടോ എന്ന് ജനിച്ചതിന് ശേഷമേ പറയാന്‍ കഴിയുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. യുവതിക്കും ഭര്‍ത്താവിനും സാമ്പത്തിക സഹായങ്ങള്‍ നല്‍കുമെന്നും എച്ച്‌ഐവി ബാധിതനായ യുവാവിന് ആവശ്യമായ ചികിത്സ നല്‍കുമെന്നും തമിഴ്‌നാട് ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ ആര്‍ മനോഹരന്‍ പറഞ്ഞു.

 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News