• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
10:15 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

എല്ലാ ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമുള്ള പ്രതിവിധിയായി നെല്ലിക്ക

By Web Desk    October 3, 2018   

ധാരാളം പോഷകഗുണങ്ങളും  ഔഷധമൂല്യങ്ങളും അടങ്ങിയ ഒന്നാണ് നെല്ലിക്ക. ജീവകം സി ഏറ്റവും കൂടുതല്‍ അടങ്ങിയിട്ടുള്ള  ഒരു ഫലമാണ് നെല്ലിക്ക. ജീവകം സി യുടെ അംശം ഓറഞ്ചിലുള്ളതിനെക്കാള്‍ ഇരുപത് ഇരട്ടി കൂടുതലാണ് നെല്ലിക്കയില്‍. ജീവകം ബി, ഇരുമ്പ്, കാല്‍സ്യം എന്നിവ നെല്ലിക്കയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. 
ഹൈപ്പര്‍ അസിഡിറ്റിക്ക് ഏറ്റവും നല്ല ഔഷധമാണ് നെല്ലിക്ക. നെല്ലിക്കാചൂര്‍ണം പശുവിന്‍ നെയ്യില്‍ കലര്‍ത്തി കഴിച്ചാല്‍ ഹൈപ്പര്‍ അസിഡിറ്റിക്ക് ശമനം ലഭിക്കും. നെല്ലിക്ക നീര് അടിവയറ്റില്‍ പുരട്ടിയാല്‍ മൂത്രതടസ്സം മാറികിട്ടും. 
നെല്ലിക്കാനീര് വിധിപ്രകാരം എള്ളെണ്ണയില്‍ കാച്ചി തലയില്‍ തേച്ചുകുളിച്ചാല്‍ മുടികൊഴിച്ചില്‍ ശമിക്കും. അകാലനരയെ പ്രതിരോധിക്കുവാനും ഇത് നല്ലതാണ്. 
ഉണങ്ങിയ നെല്ലിക്കത്തോട് പൊടിച്ച് ആഴ്ചയില്‍ ഒന്നോ രണ്ടോ പ്രാവിശ്യം തലയില്‍ തേച്ചുകുളിക്കുന്നത് തലയിലെ ചര്‍മ രോഗങ്ങളെ തടയും. മാത്രവുമല്ല മുടിക്ക് നല്ല അഴകും ലഭിക്കും. നെല്ലിക്ക ചേര്‍ത്ത് തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ കുളിക്കുന്നത് ചര്‍മത്തിലെ ചുളിവുകളകറ്റി ഉന്മേഷം നല്‍കും.
നെല്ലിക്കാ നീരും അമൃതിന്റെ നീരും 10 മില്ലീലിറ്റര്‍ വീതം എടുത്ത് അതില്‍ ഒരു ഗ്രാം പച്ചമഞ്ഞളിന്റെ പൊടിയും ചേര്‍ത്ത് നിത്യവും രാവിലെ കഴിച്ചാല്‍ പ്രമേഹം നിയന്ത്രണവിധേയമാകും.
നെല്ലിക്ക ശര്‍ക്കര ചേര്‍ത്ത് സ്ഥിരമായി കഴിച്ചാല്‍ ശരീരവേദന, ബലക്ഷയം, വിളര്‍ച്ച എന്നിവ മാറും..നെല്ലിക്ക, മുന്തിരി എന്നിവ ചേര്‍ത്തരച്ച് കഴിച്ചാല്‍ രുചിയില്ലായ്മ മാറികിട്ടും.
കാഴ്ച്ചശക്തി വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും നല്ലതാണ് നെല്ലിക്ക. കണ്ണിന് കൂടുതല്‍ കുളിര്‍മ കിട്ടാന്‍ കണ്ണിന് മുകളില്‍ നെല്ലിക്കയുടെ നീര് തേച്ചുപിടിപ്പിക്കുക.  

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News