• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

MAY 2019
TUESDAY
06:04 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സിപിഐഎം നേതാക്കളുടെ സാന്നിധ്യത്തിലാണ് കണ്ണൂരില്‍ വെച്ച് പാര്‍ട്ടിയെ വിമര്‍ശിച്ച് കെആര്‍ മീര സംസാരിച്ചത്.

By Web Desk    February 24, 2019   
hini

കാസര്‍കോട് പെരിയ ജവഹര്‍ വോദയ വിദ്യാലയത്തില്‍ അഞ്ച് വിദ്യാര്‍ഥികള്‍ക്ക് എച്ച്1എന്‍1 സ്ഥിരീകരിച്ചു. രണ്ട് കുട്ടികള്‍ ചികിത്സയില്‍. 67 കുട്ടികളുടെ രക്തസാമ്പിളുകള്‍ പരിശോധനക്കായി മണിപ്പാലിലേക്ക് അയച്ചു. മണിപ്പാലിലേക്കയച്ച രക്തസാമ്പിളുകളുകളില്‍ നിന്നാണ് രോഗം സ്ഥിരികരിച്ചത്. 72 കുട്ടികള്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടെത്തി. ഇതില്‍ അഞ്ച് പേര്‍ക്ക് പനി സ്ഥിരീകരിച്ചിട്ടുണ്ട്.

കുട്ടികളെ കൂട്ടത്തോടെ ആശുപത്രിയിലേക്ക് മാറ്റാന്‍ അസൗകര്യമുള്ളതിനാല്‍ സ്‌കൂളില്‍ത്തന്നെ പ്രത്യേക വാര്‍ഡ് തുറന്ന് ആരോഗ്യവകുപ്പിന്റെ നേതൃത്യത്തില്‍ ചികിത്സ ആരംഭിച്ചു. ണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക ഐസൊലേഷന്‍ വാര്‍ഡുകളാണ് തുറന്നിരിക്കുന്നത്. 37 ആണ്‍കുട്ടികള്‍ക്കും 30 പെണ്‍കുട്ടികള്‍ക്കുമാണ് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. എച്ച്1എന്‍1 ബാധയുടെ ഉറവിടം എന്താണെന്ന് കണ്ടെത്താനായിട്ടില്ല

ആകെ 550 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ഇതില്‍ 520 കുട്ടികളും ക്യാംപസില്‍ത്തന്നെയാണ് താമസിക്കുന്നത്. അധ്യാപകരും അനധ്യാപകരും കുടുംബങ്ങളുമായി 200 പേര്‍ ഉണ്ട്. ഈ സാഹചര്യത്തില്‍ കനത്ത ജാഗ്രതയിലാണ് ആരോഗ്യവകുപ്പ്. കൂടുതല്‍ പേരിലേക്ക് പനി പടരാതിരിക്കാന്‍ കര്‍ശനമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

Tags: H1N1
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News