• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

13

DECEMBER 2018
THURSDAY
01:58 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കരിമ്പിൻ ജ്യൂസ് ദിവസവും കുടിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ ചെറുതൊന്നുമല്ല

By Web Desk    November 10, 2018   

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് കരിമ്പ്. മഞ്ഞപ്പിത്തത്തിന് ഏറ്റവും നല്ല പ്രതിവിധിയാണ് കരിമ്പിൻ ജ്യൂസ്. കരളിന്റെ പ്രവര്‍ത്തനം സുഗമമായി നടത്താനും ഇതുവഴി മഞ്ഞപ്പിത്തത്തിന് ഇടയാക്കുന്ന ബിലിറൂബിന്‍ എന്ന പദാര്‍ത്ഥത്തിന്റെ ഉല്‍പാദനം തടയാനും കരിമ്പിന്‍ ജ്യൂസ് സഹായിക്കും. കരിമ്പിൻ ജ്യൂസ് ദാഹവും എനര്‍ജിയും നല്‍കാന്‍ മാത്രമല്ല, പല രോഗങ്ങള്‍ക്കുമുള്ള നല്ലൊരു പ്രതിവിധി കൂടിയാണ്. ഏറെ ഔഷധഗുണമുള്ള ജ്യൂസാണ് കരിമ്പിൻ ജ്യൂസ്.

 ശരീരത്തിലെ പല അണുബാധകളും തടയാനുള്ള കഴിവ് കരിമ്പിനുണ്ട്. യൂറിനറി ഇന്‍ഫെക്ഷന്‍, ദഹനപ്രശ്‌നങ്ങള്‍, ലൈംഗികരോഗങ്ങള്‍ എന്നിവ പരിഹരിക്കാന്‍ കരിമ്പിന്‍ ജ്യൂസ് നല്ലൊരു മരുന്നാണ്. കിഡ്‌നി സ്റ്റോണ്‍ തടയാനും കരിമ്പ് ജ്യൂസ് സഹായിക്കും. വേനൽക്കാലത്ത് കുടിക്കാൻ പറ്റിയ നല്ലൊരു പാനീയമാണ് കരിമ്പിന്‍ ജ്യൂസ്. ദാഹമകറ്റുന്നതോടൊപ്പം ഉന്മേഷവും ഊർജ്ജസ്വലതയും നൽകുന്ന ഒന്നാണ് കരിമ്പിൻ ജ്യൂസ്. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ദിവസവും ഒരു ​ഗ്ലാസ് കരിമ്പിൻ ജ്യൂസ് കുടിക്കുന്നത് ​ഗുണം ചെയ്യും. 

കരിമ്പിൽ ഭക്ഷ്യനാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച പാനീയം ആണിത്. ഒരു ഗ്ലാസ് ജ്യൂസിൽ 13 ഗ്രാം ഭക്ഷ്യനാരുകൾ ഉണ്ട്. മലബന്ധം പ്രശ്നം അകറ്റാൻ ഏറ്റവും നല്ല പ്രതിവിധിയാണ് കരിമ്പിൻ ജ്യൂസ്. ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ ദിവസവും ഒരു ​ഗ്ലാസ് കരിമ്പിൻ ജ്യൂസ് കുടിക്കുക. 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News