• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

MARCH 2019
SUNDAY
12:42 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സിപിഎം ഇനി അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ ഹര്‍ത്താല്‍ നടത്തൂ; അഭിപ്രായ സമന്വയത്തിന് സിപിഎം മുന്‍കയ്യെടുക്കുമെന്നും കോടിയേരി .

By Shahina    December 15, 2018   
kodiyeri

സിപിഎം ഇനി അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ ഹര്‍ത്താല്‍ നടത്തൂ എന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഹര്‍ത്താലുകള്‍ ജനവിരുദ്ധമാകരുത്. അഭിപ്രായ സമന്വയത്തിന് സിപിഎം മുന്‍കയ്യെടുക്കുമെന്നും ഹര്‍ത്താലില്‍ നിന്ന് വിദേശ ടൂറിസ്റ്റുകളെ ഒഴിവാക്കുമെന്നും കോടിയേരി പറഞ്ഞു.

കാര്യമില്ലാതെ ഹര്‍ത്താല്‍ നടത്തുന്നത് എതിര്‍ക്കപ്പെടണം. ഹര്‍ത്താല്‍ മൂലം സംസ്ഥാനത്തിന് ഒരു ദിവസം ഉണ്ടാകുന്ന ശരാശരി നഷ്ടം 2000 കോടി രൂപയാണ്. ഹര്‍ത്താലുകള്‍ നിയന്ത്രിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. നിയമം വഴി ഇത് നിയന്ത്രിക്കുകയെന്നത് പ്രായോഗികമല്ല. അത് വിപരീത ഫലം മാത്രമേ ചെയ്യുകയുള്ളൂ. ജനങ്ങള്‍ക്കനുകൂലമായാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തനങ്ങള്‍ നടക്കേണ്ടത്. അത് ജനവിരുദ്ധമാകാന്‍ പാടില്ല. 

ഹര്‍ത്താലുകള്‍ ഏതെല്ലാം കാര്യത്തിലാവാം, നിയന്ത്രണമെങ്ങനെ കൊണ്ടു വരാം എന്ന കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ ഒരു അഭിപ്രായ സമന്വയമുണ്ടാകണം. ഇങ്ങനെയൊരു അഭിപ്രായം സിപിഎം നേരത്തെ പ്രകടിപ്പിച്ചതാണ്. ഇക്കാര്യത്തില്‍ മുന്‍കയ്യെടുക്കാന്‍ സിപിഎം സന്നദ്ധമാണ്. അതിനാല്‍ത്തന്നെ അത്യാവശ്യ കാര്യങ്ങളില്‍ ഇനി ഹര്‍ത്താന്‍ നടത്തൂ എന്ന കാര്യം ഒരു തീരുമാനമാക്കി സിപിഎം നടപ്പിലാക്കുകയാണ്.

അതോടൊപ്പം ടൂറിസം മേഖലയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കണമെന്ന തീരുമാനവും നടപ്പിലാക്കും. സിപിഎം ഹര്‍ത്താലുകളില്‍ നിന്ന് വിദേശ ടൂറിസ്റ്റുകളെ ഒഴിവാക്കും. ഇക്കാര്യത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒരേ നിലപാട് സ്വീകരിക്കണമെന്ന ആശയം സര്‍ക്കാര്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. സിപിഎം ഹര്‍ത്താലിന് എതിരല്ല. പക്ഷേ ഹര്‍ത്താല്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് പാടൂള്ളൂ എന്ന നിലപാടാണ് സിപിഎമ്മിന്റേത്.

ഒരു പ്രധാനമന്ത്രി തന്നെ ഹര്‍ത്താലിനെ പിന്തുണയ്ക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. ബിജെപി അണികള്‍ക്ക് അദ്ദേഹംആയുധം കൊടുക്കുകയാണ്. നിങ്ങള്‍ എന്തുവേണമെങ്കിലും ചെയ്‌തോളൂ, ഞാന്‍ നിങ്ങളുടെ കൂടെയുണ്ടെന്നുള്ള സന്ദേശമാണ് പ്രധാനമന്ത്രി നല്‍കുന്നത്. നരേന്ദ്ര മോദി കേരളത്തില്‍ കലാപത്തിന് ശ്രമിക്കുകയാണെന്നും കോടിയേരി പറഞ്ഞു.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News