• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

23

MARCH 2019
SATURDAY
11:50 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ബിജെപി ഹർത്താലിനിടെ അക്രമം: പാലക്കാട് കെഎസ്ആർടിസി ബസുകള്‍ തകർത്തു.

By Web Desk    December 14, 2018   
harthal

പാലക്കാട്∙ബിജെപി ഹര്‍ത്താൽ‌ പുരോഗമിക്കുന്നതിനിടെ പാലക്കാട് അക്രമം. കെഎസ്ആർടിസി ബസുകളുടെ ചില്ലുകൾ അടിച്ചുതകർത്തു. കെഎസ്ആർടിസി ഡിപ്പോയ്ക്കു പുറത്തുനിര്‍ത്തിയിട്ടിരിക്കുന്ന മൂന്ന് ബസുകളുടെ ചില്ലുകളാണു തകർത്തത്. പുലർച്ചെ 3.30 ഓടെയായിരുന്നു അതിക്രമം. 

ഇന്നു രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താല്‍. ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കുന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചു സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തുന്ന പന്തലിനു സമീപം തീകൊളുത്തി ആത്മാഹുതി ചെയ്ത മുട്ടട സ്വദേശി വേണുഗോപാലൻ നായരോടുള്ള ആദര സൂചകമായാണു ഹർത്താൽ.

അഖിലേന്ത്യാ പരീക്ഷകൾക്കെത്തുന്നവർ വാഹനത്തിൽ പരീക്ഷയെന്ന ബോർഡ് സ്ഥാപിച്ചാൽ തടയില്ലെന്നു പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് അറിയിച്ചു. സ്കൂൾ, കോളജ്, സർവകലാശാലാ തലങ്ങളിൽ ഇന്നത്തെ പരീക്ഷകൾ മാറ്റി. ഇന്നത്തെ ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി അർധ വാർഷിക പരീക്ഷകൾ, പത്താം ക്ലാസ് വരെയുള്ള സ്കൂൾ ക്രിസ്മസ് പരീക്ഷകൾ, കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ, കൊച്ചി (കുസാറ്റ്) ഫിഷറീസ്/ സമുദ്രപഠന (കുഫോസ്), ആരോഗ്യ, സാങ്കേതിക സർവകലാശാലകൾ പരീക്ഷകൾ എന്നിവ മാറ്റി. കാർഷിക സർവകലാശാല അസി. പ്രഫസർ തസ്തികയിലേക്ക് ഇന്ന് നടത്താനിരുന്ന അഭിരുചി പരിശോധനയും അഭിമുഖവും നാളത്തേക്കു മാറ്റി; നാളത്തെ അഭിമുഖം 16 ലേക്കും മാറ്റി.


 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News