• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

25

MARCH 2019
MONDAY
06:40 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഹര്‍ത്താല്‍ മാറ്റിവയ്ക്കില്ല; ഒടിയന്റെ കേരളത്തില്‍നിന്നുള്ള കളക്ഷന്‍ ഇടിയുമെന്നുറപ്പ്; മലയാളസിനിമയുടെ ഏറ്റവും വലിയ പ്രൊജക്ടിനെ കൃത്യസമയത്ത് ദ്രോഹിച്ച് ബിജെപി .

By Shahina    December 14, 2018   
Odiyan

ഹര്‍ത്താല്‍ മാറ്റിവയ്ക്കില്ല എന്നുറപ്പായതോടെ കേരളത്തില്‍നിന്നുള്ള ഒടിയന്റെ ഒന്നാം ദിന കളക്ഷനില്‍ ഇടിവ് വരുത്തും എന്നുറപ്പായി. എല്ലാ ഷോകളും കാണും എന്ന് അണിയറ പ്രവര്‍ത്തകര്‍ ഉറപ്പ് പറയുന്നുണ്ടെങ്കിലും തികഞ്ഞ ആശങ്കയിലാണ് ഏവരും. ഓണ്‍ലൈന്‍ ബുക്കിഗ് സംവിധാനങ്ങള്‍ എല്ലാ തിയേറ്ററുകളിലും ലഭ്യമല്ല. തിയേറ്ററില്‍ നേരിട്ടെത്തി ടിക്കറ്റെടുത്ത് വേണം ചിത്രം കാണാന്‍ ഹര്‍ത്താല്‍ ദിനത്തില്‍ ഇത് എത്രത്തോളം പ്രായോഗികമാണ് എന്നാണ് ആരാധകര്‍ ചിന്തിക്കുന്നത്.

മലയാള സിനിമ കണ്ട ഏറ്റവും വലിയ പ്രൊജക്ടിനാണ് ഇതോടെ തിരിച്ചടി നേരിട്ടിരിക്കുന്നത്. 2500 തിയേറ്ററുകളില്‍ കൂടുതലാണ് നാളെ ചിത്രമെത്തുന്നത്. 12000 ഷോകളാണ് ദിവസേന ഉണ്ടാവുക. ഏറ്റവും കൂടുതല്‍ പ്രതീക്ഷയര്‍പ്പിക്കുന്ന കേരളത്തിലാണ് ഹര്‍ത്താല്‍  പ്രഖ്യാപിച്ചുകൊണ്ട് ബിജെപിയുടെ ജനദ്രോഹമുണ്ടായിരിക്കുന്നത്.

ഒടിയന്‍ നിശ്ചയിച്ചതുപോലെതന്നെ റിലീസ് ചെയ്യുമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അറിയിച്ചുകഴിഞ്ഞു. പല രാജ്യങ്ങളിലും ഒരുമിച്ച് റിലീസ് ചെയ്യേണ്ടതിനാല്‍ റിലീസ് മാറ്റിവയ്ക്കുക അസാധ്യമാണ്. കേരളത്തില്‍ മാത്രമായി മാറ്റിവയ്ക്കുക എന്നതും സാധിക്കുന്ന കാര്യമല്ല. ഇക്കാര്യങ്ങളാണ് അദ്ദേഹം ലൈവിലെത്തി വിശദമാക്കിയത്.

ബിജെപിയുടെ നേതാക്കന്മാരെ തങ്ങളുടെ നിസ്സഹായാവസ്ഥ അറിയിച്ചിട്ടുണ്ടൈന്നും അദ്ദേഹം പറഞ്ഞു. ഒടിയനെ ഒടിവക്കാന്‍ ശ്രമിച്ച ബിജെപിക്ക് ഇതോടെ വന്‍ തിരിച്ചടിയാണ് ലഭിക്കുന്നത്. ഒടിയനെ ഒടിവയ്ക്കാന്‍ ബിജെപി ആയിട്ടില്ലെന്ന് മോഹന്‍ലാല്‍ ആരാധകര്‍ വ്യക്തമാക്കുമ്പോള്‍ റിലീസിനോ ഫാന്‍ ഷോകള്‍ക്കോ യാതൊരു മാറ്റവുമില്ല എന്ന് അണിയറ പ്രവര്‍ത്തകരും വ്യക്തമാക്കി.

ഒടിയന്‍ ഷോ ഒരിടത്തും മുടങ്ങില്ല എന്നും അവര്‍ വ്യക്തമാക്കുന്നു. ബിജെപി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യാശ്രമം നടത്തിയ ആള്‍ മരിച്ച സംഭവത്തിലാണ് നാളെ സംസ്ഥാന വ്യാപകമായി ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ഇതോടെ തുടര്‍ച്ചയായി ഹര്‍ത്താല്‍ നടത്തി ജനദ്രോഹം പരമാവധിയാക്കാനാണ് ബിജെപി നീക്കം. യാതൊരു പ്രശ്‌നവുമില്ലാത്ത ശബരിമലയില്‍ ബിജെപിയും സംഘപരിവാറും ചേര്‍ന്ന് അക്രമം അഴിച്ചുവിട്ടിരുന്നു. എല്ലാ നീക്കങ്ങളും പൊളിഞ്ഞ സ്ഥിതിക്ക് വീണ്ടും ശ്രദ്ധയാകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് നാളെ വീണ്ടും ഹര്‍ത്താല്‍ നടത്തുന്നത്.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News