• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

15

AUGUST 2018
WEDNESDAY
07:12 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സൗദിയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ യുഎഇ ഒരുങ്ങുന്നു!

By Web Desk    April 18, 2018   

സൗദിയുമായുള്ള ബന്ധമവസാനിപ്പിക്കാന്‍ യു.എ.ഇ ഒരുങ്ങുന്നു. കിരീടവകാശി മുഹമ്മദ് ബിന്‍ സായിദിന്റെ നേതൃത്വത്തില്‍ ബന്ധം അവസാനിപ്പിക്കാനുള്ള നീക്കം ശക്തമായി നടക്കുന്നതായി ലബനീസ് പത്രമായ അല്‍ അഖ്ബറിനെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട്.  ലബനനിലെ യു.എ.ഇ, ജോര്‍ദാന്‍ അംബാസഡര്‍മാര്‍ തങ്ങളുടെ സര്‍ക്കാരുകള്‍ക്കയച്ച നയതന്ത്ര രേഖകള്‍ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്.

ഇതിലൊന്ന് 2017 സെപ്റ്റംബര്‍ 20ലെ ലബനനിലെ ജോര്‍ദന്റെ അംബാസഡര്‍ നബില്‍ മസര്‍വയും കുവൈത്ത് അംബാസഡര്‍ അബ്ദുല്‍ അല്‍ ഖനിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയാണ്.

സൗദിയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ മുഹമ്മദ് ബിന്‍ സായിദ് നീക്കം നടത്തുന്നതായി കുവൈത്ത് അംബാസഡര്‍ പറഞ്ഞെന്ന് ജോര്‍ദാന്‍ നയതന്ത്ര പ്രതിനിധി പറയുന്നു.

രണ്ടാമത്തെ രേഖ (സെപ്റ്റംബര്‍ 28, 2017) ജോര്‍ദാന്‍ അംബാസഡറും യു.എ.ഇ അംബാസഡറായ ഹമാദ് ബിന്‍ സഈദ് അല്‍-ഷംസിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ മിനുട്ട്സ് ആണ്.

ഇതില്‍ ജോര്‍ദാന്‍ പ്രതിനിധി തന്റെ സര്‍ക്കാരിനെ അറിയിക്കുന്നത്. മേഖലയിലും വിദേശത്തും സൗദിയുടെ നയങ്ങള്‍ പരാജയമാണെന്ന് യു.എ.ഇ വിശ്വസിക്കുന്നുവെന്നും ലബനന്‍ വിഷത്തിലടക്കം സൗദി നയങ്ങളില്‍ യു.എ.ഇ നിരാശരാണെന്നും ജോര്‍ദാന്‍ അംബാസഡര്‍ പറയുന്നു.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News