• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

17

OCTOBER 2018
WEDNESDAY
05:14 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

‘സാനു എന്നെ ഫോണില്‍ വിളിച്ച് ഭ്രാന്തമായി കരഞ്ഞാണ് അവധി ആവശ്യപ്പെട്ടത്, ഞാന്‍ ഉടനെ അവധി നല്‍കി; ടെലിവിഷനില്‍ വാര്‍ത്ത കണ്ടതിന്‍റെ ഞെട്ടലിലാണ്, ഇയാളുടെ ഉള്ളിൽ ഇത്തരത്തിൽ ഒരു പ്രതികാരബുദ്ധിയുണ്ടെന്ന് അറിഞ്ഞില്ല: ജോലിയിൽ നിന്ന് പിരിച്ചു വിടുമെന്ന് കമ്പനി മാനേജർ

By Web Desk    June 1, 2018   

കെവിൻ കൊലക്കേസിലെ മുഖ്യപ്രതി സാനു ചാക്കോയെ ജോലിയിൽ നിന്ന് പിരിച്ചു വിടാൻ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ദുബായില്‍ തിരിച്ചെത്തിയാലും ജോലിയില്‍ പ്രവേശിപ്പിക്കില്ലെന്ന് കമ്പനി വക്താവ് വ്യക്തമാക്കിയതായി ദുബായിലെ പ്രമുഖ മാധ്യമമായ ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. സഹോദരിയെ കാണാനില്ലെന്നും അച്ഛന് സുഖമില്ലെന്നും കാണിച്ച് എമര്‍ജന്‍സി ലീവിലാണ് സാനു നാട്ടിലേക്ക് പോയത്. എന്നാൽ, കെവിനെ കൊല്ലാനുള്ള ദൗത്യം ഉറപ്പാക്കിയാണ് സാനു നാട്ടിലെത്തിയതെന്ന് പിന്നീട് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. 

ദുബായില്‍ നാല് വര്‍ഷമായി കഴിയുന്ന സാനു ചാക്കോ ഇലക്ട്രീഷ്യനായാണ് ജോലി ചെയ്യുന്നത്. ‘സാനു എന്നെ ഫോണില്‍ വിളിച്ച് ഭ്രാന്തമായി കരഞ്ഞാണ് അവധി ആവശ്യപ്പെട്ടത്. സഹോദരിയെ കാണാനില്ല, അച്ഛന്‍ ആശുപത്രിയിലാണ് എന്നും പറഞ്ഞു. ഞാന്‍ ഉടനെ അവധി നല്‍കി..’ കമ്പനി മാനേജര്‍ പറഞ്ഞു. നാല് വര്‍ഷമായി തനിക്ക് പരിചയമുള്ള ആളാണെന്നും മാനേജര്‍ വ്യക്തമാക്കുന്നു. ടെലിവിഷനില്‍ വാര്‍ത്ത കണ്ടതിന്‍റെ ഞെട്ടലിലാണ് താനെന്നും ഇയാളുടെ ഉള്ളിൽ ഇത്തരത്തിൽ ഒരു പ്രതികാരബുദ്ധിയുണ്ടെന്ന് അറിഞ്ഞില്ലെന്നും കമ്പനി മാനേജർ പറയുന്നു.

സാനു വിദേശത്തേക്ക് കടക്കാതിരിക്കാൻ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അടുത്തവർഷം ജൂലൈവരെ സാനുവിന് വിസാക്കാലാവധിയുണ്ട്. എന്നാൽ, ജാമ്യം ലഭച്ച് തിരിച്ച് ഗൾഫിലെത്തിയാലും ഉടൻ വിസ റദ്ദാക്കി നാട്ടിലേക്ക് വിടാനാണ് കമ്പനിയുടമയുടെ തീരുനമാനമെന്ന് റിപ്പോർട്ടിൽ പറയുന്നു. കേസിൽ അറസ്റ്റിലായേക്കുമെന്ന് ഭയന്ന് തമിഴ്നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിനിടയിലാണ് സാനുചാക്കോയും പിതാവും പൊലീസ് കസ്റ്റഡിയിലാകുന്നത്.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News