• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

14

DECEMBER 2018
FRIDAY
01:52 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

അപൂര്‍വ്വ സംഗമത്തിന് സാക്ഷിയാകാനൊരുങ്ങി ഖത്തര്‍ ; ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള സൈനിക കപ്പലുകള്‍ ദോഹയില്‍

By Web Desk    March 13, 2018   

അപൂര്‍വ സംഗമത്തിന് സാക്ഷിയാകുകയാണ് ഖത്തര്‍. ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള സൈനിക കപ്പലുകള്‍ ദോഹയിലെത്തിയിരിക്കുന്നു. ഒരു ജിസിസി രാജ്യത്തിന്റെ പടക്കപ്പലും ഉണ്ടെന്നതാണ് പ്രത്യേകത. ഖത്തറിനെതിരേ ജിസിസിയിലെ മൂന്ന് പ്രമുഖരാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചിരിക്കെയാണ് ജിസിസി രാജ്യം ഖത്തറിലേക്ക് നാവിക സേനാ കപ്പല്‍ അയച്ചിരിക്കുന്നത്. 

കൂടാതെ ഇന്ത്യയുടെയും പാകിസ്താന്റെയും കപ്പലുകളും ഹമദ് തുറമുഖത്ത് നങ്കൂരമിട്ടിട്ടുണ്ട്. എന്താണ് ഖത്തറില്‍ നടക്കാന്‍ പോകുന്നത്. ഗള്‍ഫ് മേഖലയിലെ സംഭവങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നവര്‍ക്ക് ഏറെ ആശ്ചര്യമുണ്ടാക്കുന്ന സംഗമമാണിത്. ഇതില്‍ പല പ്രത്യേകതകളും അടങ്ങിയിരിക്കുന്നു.

ഖത്തറിനെതിരെ ജിസിസിയിലെ പ്രമുഖ രാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതിനോട് യോജിക്കാത്ത ഏക രാജ്യം ഒമാനാണ്. ഒമാന്‍ തന്നെയാണ് നാവിക സേനാ കപ്പല്‍ ദോഹയിലേക്ക് അയച്ചിരിക്കുന്നത്. നേരത്തെ ദുബായ് വഴിയായിരുന്നു ദോഹയിലേക്ക് ചരക്കുകള്‍ പ്രധാനമായും എത്തിയിരുന്നത്. 

എന്നാല്‍ ഇപ്പോള്‍ ഒമാനിലെ സോഹാര്‍ തുറമുഖമാണ് ഖത്തര്‍ ആശ്രയിക്കുന്നത്. ഉപരോധം പ്രഖ്യാപിക്കപ്പെട്ട ശേഷം ഖത്തറും ഒമാനും തമ്മില്‍ ബന്ധം ദൃഢമാകുകയാണ് ചെയ്തത്. ഇരുരാജ്യങ്ങളും വന്‍കിട സാമ്പത്തിക പദ്ധതികള്‍ നടപ്പാക്കാന്‍ തുടങ്ങിയിരിക്കുന്നു. ഒരു പക്ഷേ, ഖത്തറിനെതിരേ പ്രഖ്യാപിച്ച ഉപരോധം ഏറ്റവും കൂടുതല്‍ ഗുണം ചെയ്ത ജിസിസി രാജ്യവും ഒമാന്‍ തന്നെ. ഈ സാഹചര്യത്തിലാണ് ഒമാന്റെ യുദ്ധക്കപ്പല്‍ ദോഹയിലെത്തിയിരിക്കുന്നത്.

സൗദിക്കും യുഎഇക്കും ബഹ്‌റൈനും അമര്‍ഷമുണ്ടാകുന്ന നടപടിയാണ് ഒമാന്റെത്. പക്ഷേ, അന്താരാഷ്ട്ര തലത്തില്‍ നടക്കുന്ന ഒരു പരിപാടിയുടെ ഭാഗമായതുകൊണ്ടുതന്നെ കുഴപ്പവുമില്ല. ഇന്ത്യയുടെയും പാകിസ്താന്റെയും യുദ്ധക്കപ്പലുകളും ദോഹയില്‍ എത്തിയിട്ടുണ്ട്. കൂടാതെ അമേരിക്ക, ബ്രിട്ടന്‍ എന്നീ ലോക ശക്തികളുടെ നാവിക സേനാ കപ്പലും ഹമദ് തുറമത്ത് നങ്കൂരമിട്ടിരിക്കുകയാണ്.

ഇറ്റലി, ബംഗ്ലാദേശ് സൈന്യത്തിന്റെ കപ്പലുകളും ഇതിനൊപ്പം ചേരുന്നു. വിദേശരാജ്യങ്ങളില്‍ നിന്നുള്ള 11 യുദ്ധക്കപ്പലുകളാണ് ഈ കൊച്ചു ഗള്‍ഫ് രാജ്യത്ത് വന്നിരിക്കുന്നത്. ഡിംഡെക്‌സിന്റെ ഭാഗമയിട്ടാണ് ഇത്രയും വിദേശ സൈനികരും കപ്പലുകളും ദോഹയില്‍ തമ്പടിച്ചിരിക്കുന്നത്.

ദോഹ ഇന്റര്‍നാഷണല്‍ മാരിടൈം ഡിഫന്‍സ് എക്‌സിബിഷന്‍ ആന്റ് കോണ്‍ഫറന്‍സ് ആണ് ഡിംഡെക്‌സ്. ആഗോളതലത്തില്‍ ജലമേഖലയിലെ പ്രതിരോധമാണ് ഇങ്ങനെ ഒരു സമ്മേളനം സംഘടിപ്പിക്കുന്നതിന്റെ പ്രധാന വിഷയം.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News