• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

MARCH 2019
SUNDAY
12:03 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ജസ്റ്റിസ് യുയു ലളിത് പിന്‍മാറി; അയോധ്യ കേസ് പരിഗണിക്കുന്നത് ജനുവരി 29ലേക്ക് മാറ്റി

By Web Desk    January 10, 2019   
ayodhya

ദില്ലി: അയോധ്യ തര്‍ക്കഭൂമി കേസ് പരിഗണിക്കുന്ന ഭരണഘടനാ ബെഞ്ചില്‍നിന്ന് ജസ്റ്റിസ് യുയു ലളിത് പിന്മാറി. ബാബ്‌റി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസില്‍ ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ്‍സിംഗിന് വേണ്ടി ഹാജരായ കാര്യം അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് പിന്മാറ്റം. അന്തിമവാദത്തിനുള്ള തീയതി തീരുമാനിക്കാനായി കേസ് ജനുവരി 29ന് പരിഗണിക്കും.

അയോധ്യ കേസില്‍ അന്തിമവാദത്തിന്റെ തീയതി നിശ്ചയിക്കുന്നതിനായാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബഞ്ച് ഇന്ന് ആദ്യ സിറ്റിംഗ് നടത്തിയത്. എന്നാല്‍ ബെഞ്ചില്‍ ഉള്‍പ്പെട്ട ജസ്റ്റിസ് യുയു ലളിത് ബാബറി മസ്ജിദ് തകര്‍ത്ത കോടതിയലക്ഷ്യ കേസില്‍ യുപി മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിംഗിന് വേണ്ടി 1997ല്‍ ഹാജരായിരുന്നതായി മുസ്‌ലിം സംഘടനകള്‍ക്ക് വേണ്ടി അഡ്വ. രാജീവ് ധവാന്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് ബെഞ്ചില്‍ നിന്ന് പിന്മാറുന്നതായി ജസ്റ്റിസ് ലളിത് അറിയിച്ചത്.

മറ്റൊരു ജഡ്ജിയെ ഉള്‍പ്പെടുത്തി ബെഞ്ച് പുനഃസംഘടിപ്പിക്കുമെന്നും ജനുവരി 29ന് കേസ് പരിഗണിക്കുമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വ്യക്തമാക്കി. കേസില്‍ അന്തിമവാദം തുടങ്ങുന്ന തീയതി, വാദത്തിനായുള്ള സമയക്രമം എന്നിവ അന്നേ ദിവസം തീരുമാനിക്കും. കേസിലെ രേഖകളുടെ പരിഭാഷ സംബന്ധിച്ച് തര്‍ക്കം ഉള്ളതിനാല്‍ ഔദ്യോഗിക പരിഭാഷകനെ കോടതി ചുമതലപ്പെടുത്തി.

മുദ്രവച്ച 15 ട്രങ്ക് പെട്ടികളിലായി പേര്‍ഷ്യന്‍, സംസ്‌കൃതം, അറബി, ഗുര്‍മുഖി, ഹിന്ദി ഭാഷകളിലുള്ള രേഖകളാണ് പരിഭാഷപ്പെടുത്തേണ്ടത്. 88 സാക്ഷികളും 15800 പേജ് സാക്ഷിമൊഴികളുമാണ് ഉള്ളത്. ഹൈക്കോടതി വിധി 8533 പേജുകള്‍. രേഖകള്‍ നേരിട്ടു പരിശോധിച്ചു രജിസ്ട്രിരജിസ്ട്രി നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനമാക്കിയാണ് കോടതി അന്തിമ വാദത്തിന്റെ തീയതി നിശ്ചയിക്കുക. അതിനിടെ കേസ് മൂന്നംഗ ബെഞ്ചില്‍ നിന്ന് അഞ്ചംഗ ബെഞ്ചിലേക്ക് വിട്ടത് ചീഫ് ജസ്റ്റിസിന്റെ അധികാര പരിധി ഉപയോഗിച്ചാണെന്നു ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിശദീകരിച്ചു.

 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News