• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

25

MARCH 2019
MONDAY
07:21 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

‘ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’: സുപ്രീം കോടതിയില്‍ ഹര്‍ജി

By ANSA 11    January 10, 2019   
anupam-kher-manmohan

ദില്ലി: മന്‍മോഹന്‍സിംഗിന്റെ ജീവിതകഥ ആസ്പദമാക്കിയുള്ള ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ എന്ന ബോളിവുഡ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ നിരോധിക്കണമെന്ന് സുപ്രീം കോടതിയില്‍ ഹര്‍ജി. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ മഹത്വം ഇടിക്കുന്നതാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ എന്നാരോപിച്ചാണ് ഹര്‍ജി.

ജീവിച്ചിരിക്കുന്ന പലരെയും അപമാനിക്കുന്നതും അപകീര്‍ത്തിപ്പെടുത്തുന്നതും ആണ് ചിത്രം എന്നാണ് ഹര്‍ജിയിലെ ആരോപണം. ഫാഷന്‍ ഡിസൈനര്‍ പൂജ മഹാജന്‍ ആണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. നേരത്തെ ഇതേ ആവശ്യം ഉന്നയിച്ച് പൂജ മഹാജന്‍ നല്‍കിയ ഹര്‍ജി ഡല്‍ഹിഹൈക്കോടതി തള്ളിയിരുന്നു.

‘ദ ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’ എന്ന സിനിമയുമായി ബന്ധപ്പെട്ട് നിരവധി വാദങ്ങളും വിമര്‍ശനങ്ങളും ഇതിനു മുന്‍പും ഉയര്‍ന്നിട്ടുണ്ട്. സിനിമയില്‍ സോണിയാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും തെറ്റായി ചിത്രീകരിച്ചെന്നാക്ഷേപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍രംഗത്തെത്തിയിരുന്നു. സിനിമ പ്രദര്‍ശനത്തിന് മുന്‍പ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കാണിക്കണമെന്ന് മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആവശ്യപ്പെട്ടിരുന്നു.

ചിത്രത്തില്‍ പ്രമുഖരായ വ്യക്തികളുടെ ഇമേജിന് കോട്ടം തട്ടുന്നതായി ആരോപിച്ച് അഭിഭാഷകനായ സൂധീര്‍ കുമാര്‍ ഓജ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അനുപം ഖേര്‍, സംവിധായകന്‍, സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍, നിര്‍മ്മാതാവ് എന്നിവര്‍ക്കെതിരെ ബീഹാര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി കേസെടുത്തിരുന്നു. ചിത്രത്തില്‍ മന്‍മോഹന്‍ സിംഗായി എത്തുന്നത് അനുപം ഖേറാണ്. ജനുവരി 11 ന് ചിത്രം തിയേറ്ററുകളിലെത്തും. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ മാധ്യമ ഉപദേഷ്ടാവ് സഞ്ജയ് ബാറുവിന്റെ പുസ്തകത്തിന്റെ ചലച്ചിത്ര ആവിഷ്‌കാരം ആണ് ‘ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News