• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

MARCH 2018
TUESDAY
11:00 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ധനുഷ് തങ്ങളുടെ മകൻ തന്നെ, ആണയിട്ട് വൃദ്ധ ദമ്പതികൾ

By Web Desk    February 10, 2017   

തമിഴ് സൂപ്പർ താരം ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട് മധുരയിലെ വൃദ്ധ ദമ്പതികൾ വീണ്ടും രംഗത്ത്. ഇത് തെളിയിക്കുന്ന രേഖകൾ തങ്ങളുടെ പക്കൽ ഉണ്ടെന്നും ഇവർ അവകാശപ്പെടുന്നു. മേലൂർ ജുഡീഷ്യൽ മജിസ്ട്രേറ്റിനു സമർപ്പിച്ച അഫിഡെവിറ്റിലാണ് ഇക്കാര്യം പറയുന്നത്. ഇതേ ആവശ്യത്തിൽ കഴിഞ്ഞ വർഷം ദമ്പതികൾ കോടതിയിൽ പരാതി നൽകിയിരുന്നു. ഇതിനെത്തുടർന്ന് ധനുഷ് തന്റെ ജനന സർട്ടിഫിക്കറ്റ് കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ സർട്ടിഫിക്കറ്റ് വ്യാജമാണെന്നും ശരിയായ രേഖകൾ തങ്ങളുടെ പക്കൽ ഉണ്ടെന്നുമാണ് ദമ്പതികൾ പറയുന്നത്.

തമിഴ്നാട്ടിലെ മധുര ജില്ലയിലെ മേലൂർ മാലംപട്ടയിലെ കതിരേശൻ - മീനാക്ഷി ദമ്പതികളാണ് ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെടുന്നത്. തങ്ങളുടെ മൂന്നാമത്തെ മകനാണ് ധനുഷ്. ഗവണ്മെന്റ് രാജാജി ഹോസ്പിറ്റലിൽ 1985 നവംബർ 7 നാണ് ധനുഷ് ജനിച്ചത്. കലൈ ശെൽവൻ എന്നതായിരുന്നു യഥാർഥ പേര്. പത്താം ക്ലാസ് വരെ മധുരയിലാണ് അവൻ പഠിച്ചത്. പിന്നീട് സിനിമാ മോഹം തലയ്ക്കു പിടിച്ച് ചെന്നൈയ്ക്കു നാടു വിട്ടു പോവുകയായിരുന്നു. ദമ്പതികൾ പറയുന്നു. തങ്ങൾക്ക് വരുമാനമില്ലെന്നും ജീവിത ചിലവിനായി മാസം 65,000 രൂപ ധനുഷ് തരണമെന്നുള്ള ആവശ്യത്തോടൊപ്പം ധനുഷിനെ സംവിധായകൻ കസ്തൂരി രാജ കൈക്കലാക്കുകയായിരുന്നുവെന്നും ഇവർ ആരോപിക്കുന്നു.

എന്നാൽ ധനുഷ് കോടതിയിൽ ഹാജരാക്കിയ ജനന സർട്ടിഫിക്കറ്റ് പ്രകാരം എഗ്മോറിലെ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ 1983 ജൂലൈ 28 നാണ് ജനനം. വെങ്കടേഷ് പ്രഭു എന്നതാണ് സർട്ടിഫിക്കറ്റിലെ പേര്. എന്നാൽ ഈ പേര് പിന്നീട് മാറ്റി ധനുഷ് എന്നാക്കിയതാണെന്ന് ധനുഷ് പറഞ്ഞു.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News