• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

MARCH 2018
SATURDAY
10:59 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ലോകത്തെ ആദ്യ ടാംഗോ ഫോണുമായി ലെനോവോ

By Web Desk    January 21, 2017   
Tango

ലോകത്തെ ആദ്യ ടാംഗോ ഫോണായ ലെനോവോയുടെ ഫാബ് 2 പ്രോ വിപണിയിൽ. 29,990 രൂപയാണ് ഫോണിന്റെ വില. സാധാരണ സ്മാർട്ട് ഫോണുകളിൽ നിന്നും വ്യത്യസ്തമായി ജിപിഎസിനു പകരം കമ്പ്യൂട്ടർ വിഷനിലൂടെയാണ് ടാംഗോ ഫോണിന്റെ പ്രവർത്തനം. 

ഇൻഡോർ നാവിഗേഷൻ, 3ഡി മാപ്പിങ്, ഓഗ്മെന്റഡ് റിയാലിറ്റി എന്നീ നൂതന സാങ്കേതിക വിദ്യകൾ ഫോണിൽ ലഭ്യമാണ്. ഓഗ്മെന്റഡ് റിയാലിറ്റി അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഗെയിമുകളും ഫോണിൽ പ്രവർത്തിപ്പിക്കാനാകും. ടാംഗോ പ്ലാറ്റ്ഫോമിൽ മാത്രം പ്രവർത്തിക്കുന്ന ഒട്ടേറെ ഗെയിമുകളും ആപ്ലിക്കേഷനുകളും ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്.

6.4 ഇഞ്ച് വലിപ്പമുളള ക്യു എച്ച് ഡി ഡിസ്പ്ലേ, 1440X2560 പിക്സൽസ് റിസൊല്യൂഷൻ, 1.8 ഗിഗാ ഹെർട്സ് ഒക്ടാകോർ പ്രൊസസർ, 4 ജിബി റാം, 64 ജിബി ഇന്റേണൽ സ്റ്റോറേജ്, 16 മെഗാപിക്സൽ പിൻക്യാമറ, എട്ട് മെഗാപിക്സൽ മുൻക്യാമറ, ദൂരവും ആഴവുമളക്കുന്ന ഇൻഫ്രാറെഡ് ക്യാമറ, 4050 എംഎഎച്ച് ബാറ്ററി തുടങ്ങിയവയാണ് ഫോണിന്റെ സവിശേഷതകൾ.

ഷാംപയ്ൻ ഗോൾഡ് നിറത്തിലാണ് ഫാബ് 2 പ്രോ വിപണിയിലിറക്കിയിരിക്കുന്നത്.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News