• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

MARCH 2019
SUNDAY
09:15 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

നവകേരള സൃഷ്ടിക്കുള്ള കലാ സാംസ്‌കാരിക സംഗമത്തിന് പ്രതീക്ഷാനിര്‍ഭരമായ തുടക്കം; ആവേശം അലതല്ലി ഫ്യൂഷന്‍ സംഗീതം.

By Shahina    December 15, 2018   
fushion

തൃശൂര്‍: പൂരം നിറയുന്ന തേക്കിന്‍കാട്ടില്‍ പാണ്ടിയുടെ പ്രൗഢിയും ആവേശവും വീണ്ടും മുഴങ്ങി. യുവ സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസിയുടെയും പുത്തന്‍ തലമുറയുടെ സംഗീതാവേശമായ ആട്ടം കലാസമിതിയും ഒന്നിച്ച ഫ്യൂഷന്‍ സംഗീതത്തില്‍ ആവേശം അലതല്ലി. നവകേരള സൃഷ്ടിക്കുള്ള കലാ സാംസ്‌കാരിക സംഗമത്തിന് പ്രതീക്ഷാനിര്‍ഭരമായ തുടക്കം. ഇനിയുള്ള മൂന്നുനാള്‍ തേക്കിന്‍കാട് നൃത്ത സംഗീത വാദ്യ സാന്ദ്രം.

പൂരത്തട്ടകത്തില്‍ മേളപ്രമാണി പെരുവനം കുട്ടന്‍മാരാരുടെ പാണ്ടിയോടെയാണ് കലാകാര സംഗമത്തിനുകേളിക്കൊട്ടുണര്‍ന്നത്. ഹര്‍ത്താല്‍ തള്ളി ആയിരങ്ങള്‍ പാണ്ടിയുടെ പ്രൗഡിയോടൊപ്പം ചുവടുവച്ചു. ബാലഭാസ്‌കര്‍ സ്മൃതിയുണര്‍ത്തി അഭിജിത്ത് നയിച്ച വയലിന്‍ ഫ്യൂഷനില്‍ രജിത്ജോര്‍ജ് കീ ബോര്‍ഡും അഭിജിത്ത് ഗിറ്റാറും ഷോമി ഡേവീസ് റിഥവും വായിച്ചു. സ്റ്റീഫന്‍ ദേവസി വേദിയില്‍ എത്തിയതോടെ ജനം ഇളകിമറിഞ്ഞു.

ആട്ടം കലാസമിതിയുമായി ചേര്‍ന്ന് നടത്തിയ സംഗീതലയനം പൂരനഗരിയെ പുളകിതമാക്കി. ഗിന്നസ് കുഴല്‍മന്ദം രാമകൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന മൃദംഗം ഫ്യൂഷനും ഹൃദ്യമായി. വിടി മുരളി, എടപ്പാള്‍ വിശ്വം, റീന മുരളിതുടങ്ങിയവര്‍ നയിക്കുന്ന അനശ്വര നാടകഗാനങ്ങളുടെഅവതരണം മനസുകളെ കുളിര്‍പ്പിച്ചു. ഉദ്ഘാടന ചടങ്ങില്ലാതെ സംഘടിപ്പിച്ച ചടങ്ങില്‍ മന്ത്രിമാരായ പ്രൊഫ സി രവീന്ദ്രനാഥ്, വിഎസ് സുനില്‍കുമാര്‍, മേയര്‍ അജിത വിജയന്‍, വൈശാഖന്‍, ഡോ കെപി മോഹനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രശസ്തരായ കലാകാരന്മാര്‍ വീണ്ടെടുപ്പിനായി സ്വന്തം കലയെ സമര്‍പ്പിച്ചതാണ് സംഗമത്തിന്റെ സവിശേഷത. പന്തലും ലൈറ്റും സൗണ്ടും എല്ലാം സൗജന്യം. ഒപ്പം ചിത്രകാരന്മാര്‍ തല്‍സമയം വരച്ച ചിത്രങ്ങളും ചിത്രക്കുടങ്ങളും വില്‍പ്പനവഴി ഫണ്ട് സമാഹരണം. സാഹിത്യഅക്കാദമി പ്രസിദ്ധീകരിച്ച പ്രളയാക്ഷരങ്ങള്‍, നവകേരള ചിന്തകള്‍ എന്നി പുസ്തകങ്ങളുടെ വില്‍പ്പനവഴി ഫണ്ട് സമാഹരണവും നടത്തി. കലാനഗരിയില്‍ നിരവധി സ്റ്റാളുകളുണ്ട്. 10000 രൂപമുതല്‍ 20000 രൂപവരെയാണ് സ്റ്റാളിന് ഈടാക്കുന്നത്. ഇതോടൊപ്പം മുഖ്യമന്ത്രിയുടെ ദുരിതശ്വാസനിധിയിലേക്കുള്ള സംഭാവനകള്‍ സ്വീകരിക്കാന്‍ എസ്.ബി.ഐയുടെ ക്യാഷ് കളക്ഷന്‍ സെന്ററും ഒരുക്കിയിട്ടുണ്ട്. ഈ വരുമാനമെല്ലാം പ്രളയാനന്തര പുനരുദ്ധാരണത്തിനായി വിനിയോഗിക്കും.

ജില്ലാ ഭരണ കൂടം, സാഹിത്യ അക്കാദമി, സംഗീതനാടക അക്കാദമി, ലളിതകല അക്കാദമി, കലാമണ്ഡലം എന്നിവയുടെ സംയുകതാഭിമുഖ്യത്തിലാണ് മുഖ്യസംഘാടനം. പന്തല്‍ വെളിച്ചം, ശബ്ദം എന്നിവ ലൈറ്റ് ആന്‍ഡ് സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് കേരള ജില്ലാ കമ്മിറ്റി, ഫയര്‍ ഗുഡ്‌സ് അസോസിയേഷന്‍, സ്വരം (കലാകാരന്മാരുടെ സംഘടന) എന്നിവര്‍ ചേര്‍ന്ന് സൗജന്യമായി ഒരുക്കുകയാണ്. ബാനര്‍, ആര്‍ച്ച് എന്നിവയും സ്‌പോര്‍ണര്‍മാര്‍ വഴിയാണ്. ദിവസവും വൈകീട്ട് അഞ്ചുമുതല്‍ ഒമ്പതുവരെയാണ് കലാവിരുന്ന്.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News