• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

26

SEPTEMBER 2018
WEDNESDAY
08:56 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സൂപ്പര്‍കപ്പിന് ശനിദശ; നിശ്ചയിച്ച തീയതിയില്‍ മാറ്റം 

By Web Desk    March 7, 2018   

സൂപ്പര്‍ കപ്പിനെതിരെ തുടക്കം മുതലേ വിവാദമായിരുന്നു. ജെഷഡ്പൂര്‍ പരിശീലകന്‍ സ്റ്റീവ് കോപ്പല്‍ അതിരൂക്ഷമായി വിവാദങ്ങള്‍ അഴിച്ചുവിട്ടിരുന്നു. എന്നാല്‍ ഫുട്ബോള്‍ ലോകം ആവേശത്തോടെ കാത്തിരിക്കുന്ന ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റെ കീഴില്‍ ഐഎസ്എല്‍, ഐ ലീഗ് ടീമുകളെ ഉള്‍പ്പെടുത്തി നടക്കാനിരിക്കുന്ന പ്രഥമ സൂപ്പര്‍ കപ്പ് ടൂര്‍ണമെന്റ് വൈകും.

നിലവില്‍ മാര്‍ച്ച് 12ന് നടക്കാനിരുന്ന സൂപ്പര്‍ കപ്പിലെ ആദ്യ മത്സരം മാര്‍ച്ച് 15ലേക്കാണ് മാറ്റിയിരിക്കുന്നത്. ഫൈനല്‍ നടത്തുന്ന തീയ്യതിയിലും മാറ്റമുണ്ട്. ഏപ്രില്‍ 12 ന് തീരുമാനിച്ചിരുന്ന ഫൈനല്‍ എപ്രില്‍ 15ലേക്കാണ് മാറ്റിയിട്ടുള്ളത്. ടൂര്‍ണമെന്റിന്റെ ഭാരവാഹികള്‍ ആണ് ഇക്കാര്യം അറിയിച്ചത്.

ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് പ്രഥമ സൂപ്പര്‍ കപ്പിലെ ആദ്യ മത്സരം നടക്കുമെന്ന് തീരുമാനമായിട്ടുള്ളത്. മാര്‍ച്ച് 15നു തുടങ്ങുന്ന യോഗ്യത മത്സരങ്ങള്‍ക്കുള്ള ടീമുകളെ തിരഞ്ഞെടുക്കുന്നതിന് ഈ മാസം ഒമ്പതിന് നറുക്കെടുപ്പ് നടത്തും. 

മത്സരങ്ങള്‍ 5.30ന് അല്ലെങ്കില്‍ എട്ട് മണിക്ക് ആയിരിക്കും. എന്നാല്‍ സൂപ്പര്‍ കപ്പ് മത്സരങ്ങള്‍ ഏതൊക്കെ വേദികളില്‍ വെച്ചായിരിക്കും നടക്കുകയെന്ന കാര്യത്തില്‍ ഇതുവരെ കൃത്യമായ തീരുമാനമായിട്ടില്ല.

ഐഎസ്എലില്‍ നിന്നും ഐ ലീഗില്‍ നിന്നും ആദ്യ ആറു സ്ഥാനകാര്‍ക്കായിരിക്കും സൂപ്പര്‍ കപ്പിലേക്ക് നേരിട്ടു യോഗ്യത ലഭിക്കുക. ശേഷിക്കുന്ന നാല് സ്ലോട്ടുകളിലേക്കുള്ള ടീമുകളെ ഐഎസ്എല്ലിലെയും ഐ ലീഗിലെയും അവസാന സ്ഥാനക്കാരായ ബാക്കി ടീമുകളെ ഉള്‍പെടുത്തിയുള്ള യോഗ്യത റൗണ്ടിലൂടെയാകും നിശ്ചയിക്കും. കേരളത്തില്‍ നിന്ന് ബ്ലാസ്റ്റേഴ്സ് യോഗ്യത നേടിയിട്ടുണ്ട്. നാളെ നടക്കുന്ന മത്സരത്തില്‍ വിജയിച്ചാല്‍ ഗോകുലത്തിനും നേരിട്ട് യോഗ്യത നേടാം. 

സൂപ്പര്‍ കപ്പിനുള്ള 25 അംഗടീമില്‍ ആറ് വിദേശ താരങ്ങളെയാണ് സ്‌ക്വാഡില്‍ അനുവദിക്കുക. ഇതില്‍ അഞ്ച് വിദേശ താരങ്ങള്‍ക്ക് ഒരേസമയം കളത്തിലിറങ്ങാം. നിലവില്‍ ഐ ലീഗിലെ ടീം സ്‌ക്വാഡില്‍ ആറ് വിദേശ കളിക്കാര്‍ക്കും ഐഎസ്എല്ലില്‍ എട്ടു വിദേശ കളിക്കാര്‍ക്കുമാണ് ഇടമുളളത്. രണ്ട് ലീഗുകളിലേയും ക്ലബ്ബുകളിലെ വിദേശ താരങ്ങളുടെ എണ്ണം തുല്യത വരുത്താന്‍ ആണ് ഐഎസ്എല്‍ ടീമുകളിലെ വിദേശ താരങ്ങളുടെ എണ്ണവും ആറാക്കി കുറച്ചത്.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News