• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

14

DECEMBER 2018
FRIDAY
01:59 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സൂപ്പര്‍ കപ്പ് വേദിമാറ്റത്തില്‍ കൊച്ചി സ്റ്റേഡിയത്തെ ചതിച്ചത് സുരക്ഷ ഭീഷണി!

By Web Desk    March 8, 2018   

കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നിന്ന് സൂപ്പര്‍ കപ്പിന്റെ വേദി മാറ്റിയതിന് പിന്നില്‍ സുരക്ഷ ആശങ്കകളാണെന്ന് സൂചന. ഐഎസ്എല്‍ മത്സരത്തിനിടെ കാണികളുടെ ആഹ്ലാദപ്രകടനത്തിന്റെ പ്രകമ്പനത്തില്‍ കൊച്ചി കലൂര്‍ സ്റ്റേഡിയത്തിലെ കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ തമ്മിലുരസുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. 

എന്നാല്‍, ഇത് ഫുട്ബോള്‍ ലോകത്ത് ആശങ്ക വിതച്ചിരുന്നു. ഉതിന്റെ ഫലമായാണ് ഒഡീഷയിലെ ഭൂവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലേക്ക് വേദി മാറ്റാന്‍ തീരുമാനിച്ചത്.

കൊച്ചിയും കട്ടക്കുമാണു സൂപ്പര്‍ ലീഗ് വേദിയായി ആദ്യം പരിഗണിക്കപ്പെട്ടതെങ്കിലും ഒഡീഷ സര്‍ക്കാര്‍ ഭുവനേശ്വറിനുവേണ്ടി ശക്തമായി വാദിച്ച് രംഗത്തെത്തിയതും അവര്‍ക്ക് ഗുണമായി. കലിംഗ സ്റ്റേഡിയത്തിലെ മികച്ച സംവിധാനങ്ങളും സൗകര്യങ്ങളും നഗരത്തിലെ പരിശീലനവേദികളുടെ മികവും എടുത്തുപറഞ്ഞാണ് അവര്‍ സൂപ്പര്‍ കപ്പ് നേടിയെടുത്തത്. ടീമുകള്‍ക്കു മികച്ച താമസസൗകര്യവും വാഗ്ദാനം ചെയ്തു. കലിംഗ സ്റ്റേഡിയത്തിലെ കളിപ്രതലം പുതുപുത്തനാണെന്നതും മതിപ്പുകൂട്ടാന്‍ സഹായകമായി. കഴിഞ്ഞ മാസം 25ന് ജംഷഡ്പുര്‍ എഫ്സിയും ബെംഗളൂരുവും തമ്മിലുള്ള ഐഎസ്എല്‍ മല്‍സരത്തിനും കലിംഗ സ്റ്റേഡിയം വേദിയായിരുന്നു.

എന്നാല്‍ കൊച്ചിയുടെ സുരക്ഷാ ആശങ്കയെന്ന വാദത്തില്‍ കഴമ്പില്ലെന്നാണ് സ്റ്റേഡിയം ഉടമകളായ ജിസിഡിഎ പറയുന്നത്. അണ്ടര്‍ 17 ലോകകപ്പിനു മുന്നോടിയായി ഫിഫ സംഘം കലൂര്‍ സ്റ്റേഡിയം സന്ദര്‍ശിച്ച്  മത്സരവേദിയാകാനുള്ള സാങ്കേതിക ക്ഷമത ഉറപ്പാക്കിയതാണെന്നു ജിസിഡിഎയുടെ ചെയര്‍മാന്‍ സി.എന്‍. മോഹനന്‍ പറഞ്ഞു. ലോകകപ്പിനുശേഷം ഏറെ ജനപങ്കാളിത്തത്തോടെ ഐഎസ്എല്‍ നാലാം പതിപ്പിനും സ്റ്റേഡിയം വേദിയായി. സ്റ്റേഡിയത്തിന്റെ കെട്ടുറപ്പ് സംബന്ധിച്ച പ്രചാരണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

ഐഎസ്എല്‍, ഐ ലീഗ് എന്നിവയില്‍ അവസാനസ്ഥാനത്തായ എട്ടു ടീമുകളുടെ യോഗ്യതാ ലീഗില്‍നിന്നു നാലു ടീം സൂപ്പര്‍ കപ്പ് ഫൈനല്‍ റൗണ്ടിലേക്കു പ്രവേശനം നേടും. അവിടെ അവര്‍ക്ക് എതിരാളികളായി ഐഎസ്എല്ലിലെയും ഐ ലീഗിലെയും ആദ്യ ആറു സ്ഥാനക്കാര്‍വീതം ഉണ്ടാകും. ലീഗ് അടിസ്ഥാനത്തിലുള്ള സൂപ്പര്‍കപ്പ് യോഗ്യതാറൗണ്ടിന്റെ ഫിക്സ്ചര്‍ അടുത്ത ദിവസങ്ങളില്‍ തീരുമാനിക്കും.

യോഗ്യതാറൗണ്ട് ലീഗാണു 15നു തുടങ്ങുന്നത്. ഇതില്‍ 28 മല്‍സരങ്ങളുണ്ടാകും. ഇതിനുശേഷം ഏപ്രില്‍ ആറിനോ ഏഴിനോ ഫൈനല്‍ റൗണ്ട് തുടങ്ങും. നോക്കൗട്ട് അടിസ്ഥാനത്തിലാവും മല്‍സരങ്ങള്‍. നാലു മല്‍സരങ്ങള്‍ ജയിക്കുന്നവര്‍ക്കു കപ്പടിക്കാം. നോക്കൗട്ട് ഘട്ടത്തില്‍ ദിവസം ഒരു മത്സരമേ ഉണ്ടാകൂവെന്ന് എഐഎഫ്എഫ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. കിക്കോഫ് വൈകിട്ട് അഞ്ചരയ്ക്കോ എട്ടുമണിക്കോ ആയിരിക്കും. 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News