• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

26

SEPTEMBER 2018
WEDNESDAY
08:28 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സൂപ്പര്‍ കപ്പില്‍ ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടി; മാറ്റിയെടുക്കാന്‍ താരങ്ങളില്ല

By Web Desk    March 14, 2018   

ഐഎസ്എല്ലിന്‍ ബ്ലാസ്റ്റേഴ്‌സിന്റെ പരാജയം ആരാധകര്‍ മറക്കുകയാണ്. ഇപ്പോള്‍ അവര്‍ ആവേശപൂര്‍വ്വം കാത്തിരിക്കുന്നത് സൂപ്പര്‍കപ്പ് ആണ്. എന്നാല്‍ സൂപ്പര്‍ കപ്പില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ കാത്തിരിക്കുന്നത് ഗുരുതര പ്രതിസന്ധി. ബ്ലാസ്റ്റേഴ്‌സ് നിരയിലെ പല പ്രധാന വിദേശതാരങ്ങളും ക്ലബുപേക്ഷിച്ചതാണ് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയാകുക.

ഇതോടെ ബ്ലാസ്്‌റ്റേഴ്‌സിന് സൂപ്പര്‍ കപ്പില്‍ അഞ്ച് വിദേശതാരങ്ങളുടെ സേവനം മാത്രമാണ് ലഭിക്കുക. സൂപ്പര്‍കപ്പില്‍ അഞ്ച് വിദേശ താരങ്ങള്‍ക്കാണ് ഒരേസമയം കളത്തിലിറങ്ങാന്‍ അനുമതിയുളളത്. ഇതോടെ ബ്ലാസ്റ്റേഴ്സിന് ഇന്ത്യന്‍ താരങ്ങളെ കൂടുതല്‍ ആശ്രയിക്കേണ്ടി വരും.

പരിക്കേറ്റ ഉഗാണ്ടന്‍ താരം കെസിറോണ്‍ കിസീറ്റോ ആണ് ബ്ലാസ്റ്റേഴ്‌സ് വിട്ട് ആദ്യം മടങ്ങിയത്. നിലവില്‍ താരത്തിന് സ്‌പെയിനില്‍ നിന്നുംചെക്ക് റിപ്പബ്ലിക്കില്‍ നിന്നെല്ലാം ഒഫറുകളുണ്ട്. അതിനാല്‍ തന്നെ സൂപ്പര്‍ കപ്പില്‍ താരം തിരിച്ചെന്നുന്നത് ഉറപ്പില്ല.

ഐസ്ലന്‍ഡ് താരം ഗുഡ്‌ജോണ്‍ ബാല്‍ഡ്വില്‍സണ്‍ സൂപ്പര്‍ കപ്പിന് മുമ്പ് ടീം വിട്ടേക്കും. ഐസ്ലന്‍ഡിലെ ടോപ് ഡിവിഷന്‍ ലീഗില്‍ കളിക്കുന്ന സ്ജാര്‍നന്‍ എഫ് സി താരമായ ഗുഡ്ജോണ്‍ മാര്‍ച്ച് 31 വരെ ലോണിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്സിലെത്തിയത്. ഏപ്രില്‍ അവസാനം ഐസ്ലന്‍ഡിലെ ഫുട്ബോള്‍ ലീഗ് തുടങ്ങാനിരിക്കേ, ഗുഡ്ജോണ്‍ നാട്ടിലേക്ക് മടങ്ങുമെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്.

ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ താരമായിരുന്ന ദിമിറ്റര്‍ ബെര്‍ബറ്റോവ് നാട്ടിലേക്ക് മടങ്ങിക്കഴിഞ്ഞു. കോച്ച് ഡേവിഡ് ജയിംസിനെ രൂക്ഷമായി വിമര്‍ശിച്ചാണ് ബെര്‍ബറ്റേവ് ടീം വിട്ടത്. മറ്റൊരു വിദേശതാരമായിരുന്ന ഇയാന്‍ ഹ്യൂമാകട്ടെ പരിക്കിന്റെ പിടിയിലാണ്. താരം സൂപ്പര്‍കപ്പില്‍ കളിക്കുമോയെന്ന കാര്യസംശയവുമാണ്.

ഇതോടെ അഞ്ച് വിദേശതാരങ്ങള്‍ മാത്രമുള്ള ടീം ആയി കേരള ബ്ലാസ്റ്റേഴ്സ് ഒതുങ്ങും. പോള്‍ റച്ചുബ്ക്ക, വെസ് ബ്രൗണ്‍, നെമാഞ്ച ലാകിച്ച് പെസിച്ച്, കറേജ് പെക്കുസണ്‍, വിക്ടര്‍ പുള്‍ഗ തുടങ്ങിയവരാണ് ടീമിനൊപ്പമുള്ള വിദേശ താരങ്ങള്‍.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News