• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

25

SEPTEMBER 2018
TUESDAY
02:12 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ചിലവ് വഹിക്കാന്‍ ഗതിയില്ല; ഐ ലീഗ് ചാമ്പ്യന്‍മാര്‍ സൂപ്പര്‍ കപ്പ് ബഹിഷ്‌കരിക്കുന്നു

By Web Desk    March 13, 2018   

സൂപ്പര്‍ കപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ കനത്ത തിരിച്ചടി. ഐലീഗ് ചാമ്പ്യന്മാരായ മിനെര്‍വ പഞ്ചാബിന്റെ പിന്മാറ്റമാണ് സൂപ്പര്‍ കപ്പിന്റെ പുതിയ പ്രതിസന്ധിയ്ക്ക് കാരണം. സൂപ്പര്‍ കപ്പ് കളിക്കാനുള്ള സാമ്പത്തികചെലവ് വഹിക്കാനാകില്ല എന്ന കാരണം പറഞ്ഞാണ് ടീം സൂപ്പര്‍ കപ്പില്‍ നിന്ന് പിന്മാറിയത്. മിനെര്‍വയുടെ തീരുമാനത്തെപ്പറ്റി അഖിലേന്ത്യ ഫുട്ബോള്‍ അസോസിയേഷന്‍ പ്രതികരിച്ചിട്ടില്ല.

സൂപ്പര്‍ കപ്പില്‍ കളിക്കുന്നില്ലെന്ന് കാണിച്ച് മിനെര്‍വ ഉടമ രഞ്ജിത്ത് ബജാജ് അഖിലേന്ത്യ ഫുട്ബോള്‍ അസോസിയേഷന് കത്ത് നല്‍കിയിട്ടുണ്ട്. ജംഷഡ്പൂര്‍ എഫ്സിയുമായിട്ടായിരുന്നു ടീം മത്സരിക്കേണ്ടിയിരുന്നത്. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതു വഴി വലിയ പണച്ചെലവ് ഉണ്ടാകുമെന്നും ഇത് ക്ലബിന് താങ്ങാനാകില്ലെന്നും കത്തില്‍ പറയുന്നു.

നോക്കൗട്ട് റൗണ്ട് ആയതിനാല്‍ ഒരു മത്സരം തോറ്റാല്‍ ടൂര്‍ണമെന്റില്‍ നിന്നും പുറത്താകും. അതുകൊണ്ട് തന്നെ ഉറപ്പുള്ള ഒരു മത്സരത്തിനായി ഇത്രയധികം പണം ചെലവഴിക്കാനാകില്ല. ടീമിന്റെ താമസം, യാത്രച്ചെലവ്, താരങ്ങളുടെ പ്രതിഫലം എല്ലാം നല്‍കേണ്ടത് ക്ലബാണ്. ഐലീഗ് അവസാനിച്ചതു വരെയാണ് മിക്ക താരങ്ങളുമായി ക്ലബിന് കരാറുള്ളത്. സൂപ്പര്‍ കപ്പിനുവേണ്ടി മാത്രം രണ്ടുമാസത്തെ അധിക കരാര്‍ നല്‍കുകയും വേണം. ഇതിനുമാത്രം ലക്ഷങ്ങള്‍ നല്‍കേണ്ടിവരും.

മിനെര്‍വയുടെ അപ്രതീക്ഷിത നീക്കത്തോട് ഫുട്ബോള്‍ അസോസിയേഷന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. മിക്ക ടീമുകളും നേരത്തെ തന്നെ ടൂര്‍ണമെന്റിന്റെ ഫിക്സ്ചറിനെതിരേ രംഗത്തെത്തിയിരുന്നു. ഉറപ്പുള്ള ഒരു മത്സരത്തിനു വേണ്ടി മാത്രം ടൂര്‍ണമെന്റില്‍ പങ്കെടുക്കേണ്ട അവസ്ഥയിലാണ് ടീമുകള്‍.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News