• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

14

DECEMBER 2018
FRIDAY
01:54 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സൂപ്പര്‍ കപ്പടിക്കാന്‍  ഗോകുലത്തിലേക്ക് വിദേശ താരവും പുതിയ കോച്ചും

By Web Desk    March 14, 2018   

സൂപ്പര്‍ കപ്പിന് ഒരുങ്ങുന്ന ഗോകുലം കേരള എഫ്സിയിലേക്ക് ഒരു വിദേശ താരം കൂടി. മാസിഡോണിയ ജൂനിയര്‍ ദേശീയ ടീമിനായി കളിച്ചിട്ടുള്ള ഹ്രിസ്റ്റിജാന്‍ ഡിങ്കോവ്സ്‌കിയാണ് ഗോകുലത്തിന്റെ പുതിയ താരം. അറ്റാക്കിംഗ് മിഡ്ഫീല്‍ഡറായ ഈ 23 കാരന്‍ സൂപ്പര്‍ കപ്പില്‍ കളിക്കാനിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

അടുത്ത സീസണ്‍ ലക്ഷ്യമിട്ട് പുതിയ താരങ്ങളെ ക്ലബിലെത്തിക്കാന്‍ ടീം മാനേജ്മെന്റ് ശ്രമം തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഡിങ്കോവ്സ്‌കിയുടെ വരവ്. നിലവില്‍ സ്പാനിഷ് നാലാം ഡിവിഷനിലാണ് താരം കളിക്കുന്നത്. വേഗതയും ചടുലമായ നീക്കങ്ങളും നടത്താന്‍ ശേഷിയുള്ള യുവതാരം ഗോള്‍ നേടുന്നതിലും വിദഗ്ധനാണ്.

അതേസമയം പുതിയ കോച്ചും ഗോകുലത്തിനൊപ്പം ചേരും. സ്പെയിനില്‍ നിന്നുള്ള സാന്റിയാഗോ വരേലയാണ് പുതിയ കോച്ച്. ഭുവനേശ്വറില്‍ വച്ചാണ് വരേല ടീമിനോടൊപ്പം ചേരുക. 15ന് നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡിനെതതിരെയാണ് സൂപ്പര്‍ കപ്പില്‍ ഗോകുലത്തിന്റെ ആദ്യ മത്സരം. ആദ്യ മത്സരത്തില്‍ നിലവിലെ കോച്ച് ബിനോ ജോര്‍ജാകും ടീമിനെ ഒരുക്കുക. ടൂര്‍ണമെന്റിന് യോഗ്യത നേടിയാല്‍ വരേല ടീമിന്റെ ചാര്‍ജ് ഏറ്റെടുക്കും.

സ്പാനിഷ് ഫുട്ബോളില്‍ വലിയ അനുഭവസമ്പത്തുള്ള വരേല അവസാനം പരിശീലിപ്പിച്ച ടീം സ്പാനിഷ് മൂന്നാം ഡിവിഷനിലെ എഫ്.സി. ഗോവയാണ്. 2006 മുതല്‍ മൂന്ന് വര്‍ഷം റയല്‍ മാഡ്രിഡ് ഫുട്ബോള്‍ സ്‌കൂളിന്റെ പരിശീലകനായും വരേല പ്രവര്‍ത്തിച്ചിട്ടുണ്ട്.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News