• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

18

JUNE 2018
MONDAY
09:39 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

 മഞ്ഞവിട്ടൊരു കളിയില്ല;  സൂപ്പര്‍ കപ്പില്‍ നെറോക്ക എഫ്സിയെ വെല്ലുവിളിച്ച് മഞ്ഞപ്പട ആരാധകര്‍

By Web Desk    March 13, 2018   

ഇന്ത്യന്‍ ഫുട്ബോള്‍ ആരാധകര്‍ ഫുള്‍ ത്രില്ലിലാണ്. ഐലീഗിന് ശേഷം സൂപ്പര്‍ കപ്പിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് അവര്‍. പണക്കൊഴുപ്പ് കൊണ്ടും വിപണന തന്ത്രങ്ങള്‍കൊണ്ടും ഏറെ മുമ്പിലുള്ള ഇന്ത്യന്‍ സൂപ്പര്‍ ലീഗും പണക്കൊഴുപ്പേതുമില്ലാതെ കളിമികവ് മാത്രം കൈമുതലായുള്ള ഐ ലീഗും തമ്മിലുള്ള പോരാകും സൂപ്പര്‍ കപ്പെന്നാണ് വിലയിരുത്തലുകള്‍. മാര്‍ച്ച് 15 മുതലാണ് സൂപ്പര്‍ കപ്പ് മത്സരങ്ങള്‍ ആരംഭിക്കുക. മൊത്തം 16 ടീമുകളാണ് മാറ്റുരയ്ക്കുന്നത്.

ഐലീഗില്‍ നിന്നുളള ആദ്യ ആറ് സ്ഥാനക്കാര്‍ക്കും ഐഎസ്എല്ലിലെ ആദ്യ ആറ് സ്ഥാനക്കാര്‍ക്കും നേരിട്ട് യോഗ്യത ലഭിക്കുമ്പോള്‍ ബാക്കിയുള്ള നാല് സ്ഥാനങ്ങള്‍ക്ക് രണ്ട് ലീഗിലെയും ടീമുകള്‍ തമ്മിലുള്ള പ്ലേ ഓഫിലൂടെയാണ് തെരഞ്ഞെടുക്കപ്പെടുന്നത്. ഐഎസ്എല്ലിലെ ആറാം സ്ഥാനത്ത് ലീഗ് അവസാനിപ്പിച്ച കേരള ബ്ലാസ്റ്റേഴ്സും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോട് പ്ലേ ഓഫ് കളിക്കാനൊരുങ്ങുന്ന ഗോകുലം കേരള എഫ്സിയുമാണ് കേരള പ്രതിനിധികള്‍.

ഏപ്രില്‍ ആറിന് നെറോക്ക എഫ്സിയുമായാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പര്‍ ലീഗ് മ്ത്സരം. സൂപ്പര്‍ ലീഗില്‍ കഷ്ടിച്ച് ആദ്യ ആറിലെത്തിയ ബ്ലാസ്റ്റേഴ്സിന് ഐലീഗ് കരീടം കയ്യകലത്തില്‍ നഷ്ടമായ നെറോക്ക കനത്ത വെല്ലുവിളിയാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് ഇതൊന്നും അറിയണ്ട. കലിപ്പടക്കണം, കപ്പടിക്കണം എന്ന സ്‌കീമില്‍ ഇപ്പോഴും തുടരുന്നുവെന്നാണ് നെറോക്ക എഫ്സിയുടെ ഫെയ്സ്ബുക്ക് പേജില്‍ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ വെല്ലുവിളി കാണുമ്പോള്‍ മനസിലാകുന്നത്.

പ്രമുഖരല്ലാത്ത നെറോക്കയെ പ്രമുഖര്‍ മാത്രമുള്ള ബ്ലാസ്റ്റേഴ്സ് തോല്‍പ്പിക്കുമെന്നാണ് വെല്ലുവിളികള്‍. ബര്‍മുഡ ട്രയാങ്കിളില്‍ പോയി കളിച്ചാലും മഞ്ഞപ്പട അവിടെയെത്തുമെന്നൊക്കെ തള്ളിമറിക്കലും നെറോക്കയുടെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കമന്റായി വന്നത കാണാം. സൂപ്പര്‍ കപ്പില്‍ ഒരേഒരു ചാംപ്യന്‍ മാത്രമേ ഉണ്ടാവുകയൊള്ളൂ അത് ബ്ലാസ്റ്റേഴ്സായിരിക്കുമെന്നും കമന്റുണ്ട്.

എന്നാല്‍ ഇതോടൊപ്പം ഐ ലീഗ് കാണുന്നവര്‍ക്കറിയാം നെറോക്ക കിടിലന്‍ ടീമാണെന്നും ബ്ലാസ്റ്റേഴ്സിന് കാര്യങ്ങള്‍ എളുപ്പമാകില്ലെന്നും പറയുന്ന ആരാധകരുണ്ട്.


 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News