• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

26

SEPTEMBER 2018
WEDNESDAY
08:39 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പിഎസ്ജി കച്ചകെട്ടിക്കഴിഞ്ഞു ആ സൂപ്പര്‍ താരത്തെ സ്വന്തമാക്കാന്‍ 

By Web Desk    March 13, 2018   

ബാഴ്സയോട് അപ്രതീക്ഷിതമായി തോറ്റ് കഴിഞ്ഞ സീസണില്‍ ചാമ്പ്യന്‍സ് ലീഗില്‍ നിന്നും പുറത്തായ പിഎസ്ജി ഈ സീസണില്‍ മികച്ച മുന്നേറ്റങ്ങള്‍ സ്വപ്നം കണ്ടാണ് സൂപ്പര്‍ താരങ്ങളെ വന്‍ തുക നല്‍കി ടീമിലെത്തിച്ചത്. ലോകറെക്കോര്‍ഡ് തുകക്ക് നെയ്മറെയും രണ്ടാമത്തെ റെക്കോര്‍ഡ് തുകക്ക് എംബാപ്പെയെയും ഫ്രഞ്ച് ക്ലബ് ടീമിലെത്തിച്ചു. എന്നാല്‍ പ്രതീക്ഷിച്ച മുന്നേറ്റം ടീമിനുണ്ടാക്കാന്‍ കഴിഞ്ഞില്ല.

ഫ്രഞ്ച് ലീഗില്‍ മാത്രം ഒതുങ്ങിയ പിഎസ്ജിയുടെ മേധാവിത്വം അടുത്ത സീസണില്‍ യൂറോപ്പിലേക്കും വ്യാപിപ്പിക്കാന്‍ ഈ സീസണു ശേഷം ഒരു വമ്പന്‍ ട്രാന്‍സ്ഫറാണ് പിഎസ്ജി ലക്ഷ്യം വെക്കുന്നത്. ചെല്‍സിയുടെ ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായ ഫ്രഞ്ച് താരം എന്‍ഗോളോ കാണ്ടെയെ ടീമിലെത്തിക്കാന്‍ പാരീസ് ക്ലബ് ശ്രമം തുടങ്ങിയെന്ന് ഫ്രാന്‍സിലെ മാധ്യമമായ കനാല്‍ പ്ലസ് റിപ്പോര്‍ട്ടു ചെയ്തു.

കാണ്ടേക്കു പുറമേ മൊണാക്കോയുടെ ബ്രസീലിയന്‍ താരം ഫാബിന്യോയെയും പിഎസ്ജി ലക്ഷ്യം വക്കുന്നുണ്ട്. ഡിഫന്‍സിവ് മിഡ്ഫീല്‍ഡ് പോലൊരു പ്രധാന പൊസിഷനില്‍ കളിക്കാന്‍ ഒരു മികച്ച താരം പി എസ് ജിക്കില്ല. മുന്‍ ബാഴ്സ താരമയിരുന്ന തിയാഗോ മോട്ടയം മുന്‍ റയല്‍ താരമായിരുന്ന ദിയാറയുമാണ് പി എസ് ജയില്‍ പ്രസ്തുത പൊസിഷനില്‍ കളിക്കുന്നത്. ഇരുവരും കരിയറിന്റെ അവസാന ഘട്ടത്തിലാണ്.

എന്നാല്‍ ട്രാന്‍സ്ഫര്‍ നടപടികളില്‍ ഫിനാന്‍ഷ്യല്‍ ഫെയര്‍ പ്ലേ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ എതെങ്കിലും താരത്തെ നല്‍കിയാല്‍ മാത്രമേ പി എസ്ജി ക്ക് പുതിയ താരത്തെ ടീമിലെത്തിക്കാന്‍ കഴിയു. ഈ സീസണിലെ ടോപ് സ്‌കോറര്‍ എഡിസന്‍ കവാനി ടീം വിടുമെന്നാണ് സൂചനകള്‍. പിഎസ്ജി പരിശീലകനും അടുത്ത സീസണില്‍ തുടരമോ എന്ന കാര്യം സംശയത്തിലാണ്.

 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News