• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

14

DECEMBER 2018
FRIDAY
01:12 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

അപൂര്‍വ്വ നേട്ടം സ്വന്തമാക്കി മലയാളികളുടെ പ്രീയ താരം മുഹമ്മദ് റാഫി

By Web Desk    March 14, 2018   

ഇന്ത്യന്‍ ഫുട്ബോളിലെ തന്നെ ഭാഗ്യതാരമായി മാറിയിരിക്കുകയാണ് മലയാളി താരം മുഹമ്മദ് റാഫി. ഐഎസ്എല്ലില്‍ ഏറ്റവും അധികം ഫൈനല്‍ കളിക്കുന്ന താരമെന്ന അപൂര്‍വ്വ നേട്ടമാണ് റാഫിയെ തേടിയെത്തിയിരിക്കുന്നത്.

ഐഎസ്എല്ലില്‍ സെമിയില്‍ എഫ്സി ഗോവയെ തകര്‍ത്ത് ചെന്നൈയിന്‍ എഫ്സി ഫൈനലില്‍ കടന്നതോടെയാണ് റാഫിയ്ക്ക് ഈ അപൂര്‍വ്വ നേട്ടം സ്വന്തമായത്. മൂന്ന് ടീമുകളുടെ ഭാഗമായി ഫൈനലില്‍ കളിച്ച താരം എന്നതാണ് റാഫിയുടെ ഈ നേട്ടത്തിലെ ഹൈലൈറ്റ്.

ആദ്യ സീസണില്‍ കൊല്‍ക്കത്തയ്ക്കായായിരുന്നു റാഫി കളിച്ചത്. അന്ന് കേരള ബ്ലാസ്റ്റേഴ്സിനെ തോല്‍പിച്ച് കൊല്‍ക്കത്ത കിരീടവും ചൂടിയിരുന്നു. മൂന്നാം സീസണില്‍ കേരളത്തിനായി റാഫി ഫൈനല്‍ കളിച്ചു ഗോളും നേടി. എന്നാല്‍ കിരീടത്തില്‍ മുത്തമിടാനായില്ല. കൊല്‍ക്കത്തയോട് പരാജയപ്പെടുകയായിരുന്നു.

നാലാം സീസണില്‍ വെറും 30 ലക്ഷം രൂപയ്ക്കാണ് റാഫി ചെന്നൈയിന്‍ എഫ്സിയിലെത്തിയത്. ചെന്നൈയ്ക്കായി രണ്ട് ഗോളും ഈ ഫുട്ബോള്‍ താരം നേടിയിരുന്നു. എഫ്സി ഗോവയെ ഇരുപാദങ്ങിലുമായി 4-1ന് തകര്‍ത്താണ് ചെന്നൈയിന്‍ എഫ്സി ഫൈനലിലേക്ക് കുതിച്ചത്. മൂന്നാം തവണയും ഫൈനല്‍ കളിക്കുന്നതോടെ റാഫി ടീമുകളുടെ ഭാഗ്യതാരമാവുകയാണ്.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News