• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

22

JUNE 2018
FRIDAY
04:49 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

നെയ്മറെ ബാഴ്സയില്‍ തിരിച്ചെത്തിക്കണമെന്ന് മെസ്സി

By Web Desk    March 14, 2018   

പിഎസ്ജിയിലേക്ക് കൂടുമാറിയ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ തിരിച്ചെത്തണമെന്ന് അതിയായ ആഗ്രഹമുണ്ടെന്ന് ബാഴ്സയുടെ അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി. താരത്തോടൊപ്പം  മറ്റ് ചില ബാഴ്സ താരങ്ങളും ആഗ്രഹിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.  തന്റെ ചില സുഹൃത്തുക്കളോടും കുടുംബക്കാരോടും നെയ്മറുടെ തിരിച്ചുവുവരവ് താന്‍ ആഗ്രഹിക്കുന്നതായി മെസി വെളിപ്പെടുത്തിയെന്ന് സ്പാനിഷ് ദിനപത്രമായ കഡനെ കോപ്പെ റിപ്പോര്‍ട്ട് ചെയ്തു.

മെസ്സിയെ കൂടാതെ ബാഴ്സ താരങ്ങളായ ഇവാന്‍ റാക്ടിച്ച്, ഫിലിപ്പ് കുട്ടീഞ്ഞോ തുടങ്ങിയവരും നെയ്മര്‍ ബാഴ്സയിലേക്ക് തിരിച്ചെത്തണമെന്ന് ആഗ്രഹിക്കുന്നവരാണ്. നേരത്തെ റാക്ടിച്ച് പരസ്യമായി നെയ്മറെ ബാഴ്സയിലേക്ക് സ്വാഗതം ചെയ്തിരുന്നു.

പിഎസ്ജിയില്‍ പോയതിന് ഖേദിക്കുന്നുണ്ടെന്നും ബാഴ്സയിലേക്ക് തിരിച്ചുവരാന്‍ താല്‍പ്പര്യമുണ്ടെന്നും നെയ്മറിനെ ഉദ്ധരിച്ച് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണ് താരം വീണ്ടും ബാഴ്സയിലേക്കെന്ന ചര്‍ച്ചകള്‍ സജീവമാകാന്‍ കാരണം. അതേസമയം, നെയ്മറുടെ തിരിച്ചുവരവുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകള്‍ ബാഴ്സലോണയും പരിശീലകന്‍ ഏണസ്റ്റോ വല്‍വെര്‍ഡെയും നിഷേധിച്ചിട്ടുണ്ട്. ഇത്തരം വാര്‍ത്തകള്‍ എവിടെ നിന്നാണ് വരുന്നതെന്നാണ് വല്‍വെര്‍ഡെയുടെ ചോദ്യം.

ഈ സീസണിന്റെ തുടക്കത്തിലാണ് ലോക റെക്കോര്‍ഡ് തുകയ്ക്ക് നെയ്മര്‍ ഫ്രഞ്ച് ക്ലബ്ബിലേക്ക് കൂടുമാറിയത്. 30 മത്സരങ്ങള്‍ക്കായി പിഎസ്ജി ജെഴ്സിയണിഞ്ഞ താരം 29 തവണ ഗോള്‍ നേടുകയും 19 അസിസ്റ്റ് നല്‍കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ പരിക്കേറ്റ് വിശ്രമത്തിലായ താരത്തിനെ റയല്‍ മാഡ്രിഡും സ്വന്തം നിരയിലെത്തിക്കാന്‍ ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News