• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

26

SEPTEMBER 2018
WEDNESDAY
08:02 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ആരാധകര്‍ ഡബിള്‍ ഹാപ്പി; ബാഴ്‌സയില്‍ സൂപ്പര്‍ താരങ്ങള്‍ തിരിച്ചെത്തുന്നു

By Web Desk    March 14, 2018   

ഇന്ന് ചാംപ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറില്‍ ചെല്‍സിക്കെതിരേ രണ്ടാം പാദത്തിനിറങ്ങുന്ന ബാഴ്സലോണയ്ക്ക് ഒരു സന്തോഷ വാര്‍ത്ത. പരിക്കില്‍ നിന്നും മോചിതനായി മധ്യനിര താരം ഇനിയെസ്റ്റയും ഒരു മത്സരത്തിലെ ഇടവേളയ്ക്ക് ശേഷം സൂപ്പര്‍ താരം ലയണല്‍ മെസ്സിയും ന്യൂ കാംപില്‍ ഇന്ന് നടക്കുന്ന പോരാട്ടത്തില്‍ ടീമിലേക്ക് തിരിച്ചെത്തും.

ലാലീഗയില്‍ അത്ലറ്റിക്കോ മാഡ്രിഡുമായുള്ള മത്സരത്തില്‍ പേശീവലിവിനെ തുടര്‍ന്ന് 33 കാരനായ ബാഴ്സലോണ ക്യാപ്റ്റന്‍ ഇനിയെസ്റ്റയെ പരിശീലകന്‍ ഏണസ്റ്റോ വല്‍വെര്‍ഡെ പിന്‍വലിച്ചിരുന്നു. പരിക്ക് ഭേദമായി താരം ടീമിനൊപ്പം പരിശീലനം നടത്തി. ബാഴ്സലോണ മധ്യനിരയില്‍ നിര്‍ണായക താരമായ ഇനിയെസ്റ്റ തിരിച്ചെത്തുന്നത് ആരാധകര്‍ക്ക് സന്തോഷവും പ്രതീക്ഷയും ഏകും. 

അതേസമയം, മൂന്നാം തവണയും അച്ഛനായാതാണ് മെസ്സി കഴിഞ്ഞ മത്സരത്തില്‍ ബാഴ്സയ്ക്കായി ഇറങ്ങാതിരുന്നത്. ഭാര്യ അന്റൊനെല്ല റൊക്കൂസോ മൂന്നാമതും അമ്മയയാതിന്റെ സന്തോഷത്തിലാണ് ഭര്‍ത്താവ് മെസ്സി ഇന്ന് ചെല്‍സിക്കെതിരേ ഇറങ്ങുന്നത്.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News