• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

OCTOBER 2018
SATURDAY
05:06 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

'ഓള്‍ഡ് ബട്ട് ഗോള്‍ഡ്'; ബ്ലാസ്റ്റേഴ്സിന് ആശംസകളുമായി ഹോസു

By Web Desk    March 14, 2018   

സൂപ്പര്‍ കപ്പിനിറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന് ആശംസകള്‍ നേര്‍ന്ന് മുന്‍ താരം ഹോസു പ്രിറ്റോ കുറൈഷ്. ട്വിറ്ററിലൂടെയാണ് ഹോസു ബ്ലാസ്റ്റേഴ്സിന് ആശംസകളറിയിച്ചത്. ഓള്‍ഡ് ബട്ട് ഗോള്‍ഡ് എന്നാണ് ഹോസു ബ്ലാസ്റ്റേഴ്സിനെ വിശേഷിപ്പിക്കുന്നത്. സൂപ്പര്‍ കപ്പിനിറങ്ങുന്ന ബ്ലാസ്റ്റേഴ്സിന് എല്ലാ ആശംസകളും ഹോസു നേര്‍ന്നു.

നിലവില്‍ അമേരിക്കന്‍ ക്ലബായ സിന്‍സിനാറ്റിയുടെ താരമാണ് ഹോസു. കേരള ബ്ലാസ്റ്റേഴ്സിനായി ആദ്യ മൂന്ന് സീസണുകളിലും ഈ സ്പാനിഷ് താരം ബൂട്ടണിഞ്ഞിരുന്നു. നേരത്തെ നാലാം സീസണില്‍ ബ്ലാസ്റ്റേഴ്സ് മോശം പ്രകടനം കാഴ്ച്ചവെച്ചപ്പോഴും ആശ്വാസ വാക്കുകളുമായി ഹോസു രംഗത്തെത്തിയിരുന്നു.

സൂപ്പര്‍ കപ്പില്‍ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികള്‍ ഐലീഗില്‍ രണ്ടാം സ്ഥാനത്തെത്തിയ നെറോക്ക എഫ്സിയാണ്. ഏപ്രില്‍ ആറിനാണ് ബ്ലാസ്റ്റേഴ്സിന്റെ മത്സരം ഉളളത്.

 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News