• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

18

JUNE 2018
MONDAY
09:34 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കേരള ബ്ലാസ്റ്റേഴ്സിന്റെ ഊക്ക് കൂട്ടാന്‍ യുവതാരം എത്തുന്നു

By Web Desk    March 13, 2018   

കേരള ബ്ലാസ്റ്റേഴ്സിന് ശക്തി കൂട്ടാന്‍ പുതിയൊരു യുവതാരം കൂടി എത്തുന്നു. നോര്‍ത്ത് ഈസ്റ്റ് യുണറ്റെഡിന്റെ 23കാരനായ താരം ഹാളിചരണ്‍ നര്‍സരിയെയാണ് ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചത്. ആസാമില്‍ നിന്നുളള താരം മികച്ച യുവതാരമായാണ് വിലയിരുത്തപ്പെടുന്നത്.

2012ല്‍ പൈലന്‍ ആരോസിലൂടെ പ്രെഫണല്‍ ഫുട്‌ബോള്‍ കരിയറിന് തുടക്കമിട്ട നര്‍സരി മികച്ച ഇന്ത്യന്‍ യുവതാരങ്ങളിലൊരാളാണ്. ആദ്യ സീസണില്‍ എഫ്സി ഗോവ താരമായിരുന്നു നര്‍സരി പിന്നീടുളള മൂന്ന് സീസണുകളില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ കൂടരത്തിലെത്തുകയായിരുന്നു.

ഐഎസ്എല്ലില്‍ ഇതുവരെ 31 മത്സരങ്ങള്‍ കളിച്ചിട്ടുളള താരം നാല് ഗോളവസരങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. സൂപ്പര്‍ കപ്പില്‍ ബ്ലാസ്റ്റേഴ്സ് നിരയില്‍ നര്‍സരി കൂടിയുണ്ടാകുമെന്നാണ് സൂചന.

നേരത്തെ ബ്ലാസ്റ്റേഴ്സ് താരമായിരുന്ന ലാല്‍റുവത്താരയെയുമായും ബ്ലാസ്റ്റേഴ്സ് മൂന്ന് വര്‍ഷത്തേയ്ക്ക് കരാര്‍ പുതുക്കിയിരുന്നു. ഡേവിഡ് ജയിംസിന്റെ കീഴിലാണ് ബ്ലാസ്റ്റേഴ്സ് നിലവില്‍ സൂപ്പര്‍ കപ്പിനായി ഒരുങ്ങുന്നത്. ഐലീഗില്‍ കരുത്തരായ നെറോക്ക എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികള്‍.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News