• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

26

SEPTEMBER 2018
WEDNESDAY
08:36 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

അങ്ങനെ ഗുഡ്ജോണിനും ബ്ലാസ്റ്റേഴ്സ് വേണ്ട 

By Web Desk    March 14, 2018   

സൂപ്പര്‍കപ്പ് തുടങ്ങാനിരിക്കെ ബ്ലാസ്റ്റേഴ്സിനെ തേടി ഒരു നിരാശ വാര്‍ത്തകൂടി. ടീമിലെ ഐസ്ലന്‍ഡ് താരം ഗുഡ്ജോണ്‍ ബാല്‍ഡ്വില്‍സണ്‍ ക്ലബ് വിട്ടേക്കുമെന്ന് സൂചന. ഐസ്ലന്‍ഡിലെ ടോപ് ഡിവിഷന്‍ ലീഗിലെ സ്ജാര്‍നന്‍ എഫ് സി താരമാണ് ഗുഡ്ജോണ്‍. മാര്‍ച്ച് 31 വരെയാണ് താരവുമായുള്ള ക്ലബ്ബിന്റൈ കരാര്‍. ഐസ്ലന്‍ഡിലെ ഫുട്‌ബോള്‍ ലീഗ് അടുത്ത മാസം അവസാനം തുടങ്ങാനിരിക്കുന്ന സാഹചര്യത്തില്‍ താരം ഉടന്‍ തന്നെ നാട്ടിലേക്ക മടങ്ങുമെന്നാണ് സൂചനകള്‍.

ഏപ്രില്‍ ആറിന് ഐ ലീഗിലെ കരുത്തരായ നെറോക്ക എഫ്.സിയുമായാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം. ഐ എസ് എല്ലിലേതു പോലെയല്ലാതെ സൂപ്പര്‍ കപ്പ് മത്സരങ്ങളില്‍ ഒരേ സമയം അഞ്ചു വിദേശതാരങ്ങളെ കളത്തിലിറക്കാമെന്ന് ഫുട്‌ബോള്‍ ഫെഡറേഷന്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ടീമില്‍ നിലവില്‍ ആകെ ആറു വിദേശതാരങ്ങള്‍ മാത്രമുള്ള അവസ്ഥയിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഇയാന്‍ ഹ്യൂം, പോള്‍ റച്ചുബ്ക്ക, വെസ് ബ്രൗണ്‍, നെമാഞ്ച ലാകിച്ച് പെസിച്ച്, കറേജ് പെക്കുസണ്‍, വിക്ടര്‍ പുള്‍ഗ തുടങ്ങിയവരാണ് ടീമിനൊപ്പമുള്ള വിദേശ താരങ്ങള്‍. സൂപ്പര്‍താരം ഹ്യൂമിന്റെ കാര്യത്തില്‍ ഇതുവരെ ഉറപ്പൊന്നുമായിട്ടില്ല. പരിക്കിനു ശേഷം വിശ്രമത്തിലായ താരം തിരിച്ചെത്തുമോ എന്ന കാര്യം സംശയമാണ്.

ഇത്തവണ ഏറെ കൊട്ടിഘോഷിച്ചുകൊണ്ടുവന്ന മുന്‍ മാഞ്ചസ്റ്റര്‍ താരം ബര്‍ബറ്റോവ് ഐ എസ് എല്‍ അവസാനിച്ചതോടെ ക്ലബ് വിടുകയും ചെയ്തു.ലീഗില്‍ പകുതിക്ക് വച്ച് സിഫ്നിയോസ് ക്ലബ് വിട്ട് ഗോവയില്‍ ചേക്കേറിയത് ബ്ലാസ്റ്റേഴ്സിന് ക്ഷീണമുണ്ടാക്കുകയും ചെയ്തു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News