• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

25

SEPTEMBER 2018
TUESDAY
02:10 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

മഞ്ഞപ്പട വിട്ട് വിനീത് വീണ്ടും കോപ്പലാശാന്റെ ടീമില്‍? 

By Web Desk    March 13, 2018   

കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പര്‍ താരം സി.കെ വിനീത് ജംഷഡ്പൂര്‍ എഫ്സിയിലേക്കെന്ന് സൂചന. ഈ സീസണോടെ വിനീത് ബ്ലാസ്റ്റേഴ്സ് വിടുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കുന്ന സമയത്താണ് സ്റ്റീവ് കോപ്പല്‍ പരിശീലിപ്പിക്കുന്ന ജംഷഡ്പൂര്‍ എഫ്സിയുമായി താരം ചര്‍ച്ചനടത്തിയെന്ന് റിപ്പോര്‍ട്ടുകള്‍. 

കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായിരുന്ന കോപ്പല്‍ പിന്നീട് ജംഷഡ്പൂരിലെത്തുകയും ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനെതിരേ രംഗത്തു വരികയും ചെയ്തിരുന്നു. ഐഎസ്എല്ലിന്റെ ഈ സീസണില്‍ അരങ്ങേറ്റം കുറിച്ച ജംഷഡ്പൂര്‍ എഫ്സി കോപ്പലിന്റെ കീഴില്‍ ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്.

സികെ വിനീത്, സന്ദേശ് ജിങ്കാന്‍ എന്നിവരെ നിലനിര്‍ത്തുന്നതിന് കോപ്പലിന് താല്‍പ്പര്യമുണ്ടായിരുന്നില്ലെന്നായിരുന്നു അദ്ദേഹം അന്ന് വ്യക്തമാക്കിയിരുന്നത്. അതേസമയം, ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട് വിനീത് ഇതുവരെ പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ രണ്ടു സീസണുകളിലായി മുപ്പതോളം മത്സരങ്ങളില്‍ നിന്നും ഒന്‍പത് ഗോളുകളും രണ്ട് അസിസ്റ്റുകളുമാണ് വിനീതിന്റെ പേരിലുള്ള നേട്ടം. വിനീതുമായുള്ള കരാര്‍ അവസാനിപ്പിക്കാന്‍ കേരള ബ്ലാസ്റ്റേഴ്സ് തീരുമാനിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ സീസണില്‍ ഒരു കോടി രൂപയ്ക്കാണ് വിനീത് ബ്ലാസ്റ്റേഴ്സ് ജേഴ്‌സി അണിഞ്ഞത്.  2018-19 വരെയാണ് കരാറെങ്കിലും അതിന് മുമ്പ് തന്നെ ട്രാ്ന്‍സ്ഫറുണ്ടാകുമെന്നാണ് സൂചന.

യുണൈറ്റഡ് എസ് സിക്കായി ഐലീഗില്‍ 2012ല്‍ അരങ്ങേറ്റം കുറിച്ച താരം പിന്നീട് 2014-15 സീസണില്‍ ബെംഗളൂരു എഫ്സിയിലേക്കെത്തി. പിന്നീട്, ആദ്യം ലോണിലും പിന്നീട് സ്ഥിരം താരവുമായി ബ്ലാസ്റ്റേഴ്സ് വിനീതിനെ സ്വന്തമാക്കുകയായിരുന്നു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News