• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

14

DECEMBER 2018
FRIDAY
02:29 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

മഞ്ഞപ്പടയില്‍ നിന്ന് വിനീതിനെ പുറത്താക്കുന്നതിനെ സ്വാഗതം ചെയ്ത് ആരാധകര്‍; സോഷ്യല്‍ മീഡിയയില്‍ താരത്തിനെതിരെ വന്‍ പ്രതിഷേധം

By Web Desk    March 8, 2018   

ഈ സീസണില്‍ മോശം പ്രകടനം കാഴ്ചവെച്ച മലയാളി താരം സികെ വിനീതിനെ കേരള ബ്ലാസ്റ്റേഴ്സില്‍ നിന്ന് ഒഴിവാക്കുകയാണെന്ന റിപ്പോര്‍ട്ടുകളെ സ്വാഗതം ചെയ്തിരിക്കുകയാണ്  ബ്ലാസ്റ്റേഴ്സ് ആരാധകര്‍. ഗോള്‍ ഡോട്ട് കോം പുറത്ത് വിട്ട വാര്‍ത്തയെ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായാണ് ബ്ലാസ്റ്റേഴ്സ് ആരാധകര്‍ പിന്തുണയ്ക്കുന്നത്. 

ബ്ലാസ്റ്റേഴ്‌സ് ആരാധകരില്‍ ആരും പ്രതീക്ഷിക്കാത്ത പ്രതികരണങ്ങളാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. കാരണെം കേരള ബ്ലാസ്റ്റേഴ്സില്‍ ഏറ്റവുമധികം ആരാധക പിന്തുണയുള്ള താരങ്ങളിലൊരാളാണ് സികെ വിനീത്. കഴിഞ്ഞ സീസണില്‍ ബംഗളൂരുവില്‍ നിന്നും എത്തിയ താരം വന്നതിനു ശേഷമാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം മെച്ചപ്പെട്ടത്.

ഈ വര്‍ഷത്തെ ഐഎസ്എല്‍ ഡ്രാഫ്റ്റില്‍ താരത്തെ നിലനിര്‍ത്താന്‍ ബംഗളൂരുവിന് അവസരമുണ്ടായിട്ടും പകരം സുനില്‍ ഛേത്രിയേയും ഉദാന്ത സിംഗിനെയുമാണ് ബംഗളൂരു നിലനിര്‍ത്തിയത്. ഇതോടെ താരത്തെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുകയായിരുന്നു.

എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ മാസ്മരിക പ്രകടനം ഈ വര്‍ഷം നിലനിര്‍ത്താന്‍ താരത്തിനായില്ല. സീസണില്‍ നിര്‍ണായക ഗോളുകള്‍ ഉള്‍പ്പെടെ നാലു ഗോളുകള്‍ നേടിയെങ്കിലും മറ്റു മത്സരങ്ങളില്‍ പലതിലും വിനീതിന്റെ പ്രകടനം ദയനീയമായിരുന്നു. പന്തു നിയന്ത്രണത്തിലാക്കുന്നതിലും സഹതാരങ്ങള്‍ക്കു പാസ് നല്‍കുന്നതിലും മോശമായിരുന്ന താരം പലപ്പോഴും മൈതാനത്ത് കൂട്ടം തെറ്റിയതു പോലെയാണ് കളിച്ചിരുന്നത്. ഒരു വിഭാഗം ബ്ലാസ്റ്റേഴ്സ് ആരാധകര്‍ താരത്തെ ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയമുണ്ടായി.

പ്രമുഖ കായിക മാധ്യമമായ ഗോളിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം സി.കെ. വിനീത് ഈ സീസണു ശേഷം ഒഴിവാക്കപ്പെടുമെന്നാണ് പറയപ്പെടുന്നത്. ഐഎസ്എല്ലിലെ മറ്റു ടീമുകളുടെ ഫ്രാഞ്ചൈസികള്‍ക്ക് ട്രാന്‍സ്ഫര്‍ ഫീസ് ഒന്നുമില്ലാതെ തന്നെ വിനീതിനെ കൈമാറ്റം ചെയ്യാന്‍ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് തയ്യാറാണെന്നാണ് ഗോള്‍ പുറത്തു വിട്ടിരിക്കുന്നത്. എന്നാല്‍ ഇതുവരെ ഈ വാര്‍ത്തക്ക് ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല. ഏതാണ്ട് ഒരു കോടി രൂപയോളമാണ് വിനീതിന്റെ സീസണിലെ വേതനം.

ബംഗളൂരുവിനൊപ്പം രണ്ട് ഐലീഗ് കിരീടങ്ങള്‍ സ്വന്തമാക്കിയ താരമാണ് സി.കെ വിനീത്. ബ്ലാസ്റ്റേഴ്സ് വിട്ട് താരം ബംഗളൂരുവിലേക്ക് തന്നെ ചേക്കേറുമോയെന്നാണ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. എന്തായാലും ഈ സീസണിലെ മോശം പ്രകടനത്തിനു ശേഷം അടുത്ത സീസണില്‍ വിനീത് പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചെത്തുമെന്ന ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രതീക്ഷകളും അസ്തമിക്കുകയാണ്. 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News