• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

26

SEPTEMBER 2018
WEDNESDAY
07:44 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ബ്ലാസ്റ്റേഴ്സ് പിന്നോട്ടില്ല; ഒന്നുകൂടി സ്‌ട്രോങ് ആക്കാന്‍ എടികെ താരവും ടീമിലേക്ക്

By Web Desk    March 14, 2018   

ബ്ലാസ്റ്റേഴ്‌സിന് ശക്തി പകരാന്‍ കൂടുതല്‍ താരങ്ങളെ ടീമിലെത്തിക്കാനുള്ള കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന്റെ നീക്കങ്ങള്‍ തുടരുന്നു. എടികെ കൊല്‍ക്കത്തയില്‍ നിന്ന് റോബിന്‍ സിംഗിനെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങള്‍ അന്തിമഘട്ടത്തില്‍ ആണെന്നാണ് സൂചന.

ഇന്ത്യയ്ക്കായി 29 മത്സരങ്ങള്‍ കളിച്ചിട്ടുള്ള സ്ട്രൈക്കറാണ് റോബിന്‍ സിംഗ്. ഐഎസ്എല്ലില്‍ മൂന്നു സീസണുകളിലായി മൂന്നു ടീമുകള്‍ക്കു വേണ്ടി കളിച്ചിട്ടുണ്ട്. ഈ സീസണില്‍ എടികെ നിരയിലെ സ്ഥിര സാന്നിധ്യം ആയിരുന്നില്ല റോബിന്‍. പരിക്കും മോശം ഫോമുമാണ് താരത്തിന് തിരിച്ചടിയായത്. എട്ടു മത്സരങ്ങളിലാണ് കളിച്ചത്. നേടിയത് ഒരേയൊരു ഗോളും.

ടാറ്റാ ഫുട്ബോള്‍ അക്കാദമിയിലൂടെ കളി ജീവിതം ആരംഭിച്ച ഈ ഉത്തര്‍പ്രദേശ് സ്വദേശി ഈസ്റ്റ് ബംഗാളിലൂടെയാണ് പ്രൊഫഷണല്‍ കരിയര്‍ തുടങ്ങുന്നത്. 2010-13 സീസണില്‍ 42 കളികളില്‍ നേടിയത് 10 ഗോളുകള്‍. പിന്നീട് ബെംഗളൂരു എഫ്സി ആരംഭിച്ചപ്പോള്‍ അവിടേക്ക് മാറി. രണ്ടു സീസണുകളില്‍ നിന്നായി 41 കളികളില്‍ കളത്തിലിറങ്ങിയ താരം 11 ഗോളും നേടി. സുനില്‍ ഛേത്രിക്കൊപ്പം മികച്ച മുന്നേറ്റം നടത്താനുമായി.

നേരത്തെ ബ്ലാസ്റ്റേഴ്സ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് താരം ഹാളിചരണ്‍ നര്‍സരിയുമായി കരാര്‍ ഒപ്പിട്ടിരുന്നു. ഇതിന് പിന്നാലെയാണ് റോബിന്‍ സിംഗിന്റെ വരവ്.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News